ജിസിസി രാജ്യങ്ങളിൽ നിന്നുള്ള സൗദി അറേബ്യയുടെ ഇറക്കുമതിയിൽ കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം ഓഗസ്റ്റുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം 20 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട റിപ്പോർട്ടിലാണ് കണക്കുകൾ വ്യക്തമാക്കിയിരിക്കുന്നത്.
ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സൗദിയുടെ ഇറക്കുമതി കഴിഞ്ഞ ഓഗസ്റ്റിൽ 5.85 ബില്യൺ റിയാലായിരുന്നു. കഴിഞ്ഞ ഓഗസ്റ്റുമായി താരതമ്യം ചെയ്യുമ്പോൾ 20 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. അതേസമയം ഖത്തറിൽ നിന്നുള്ള ഇറക്കുമതിയിൽ കഴിഞ്ഞ വർഷം ഓഗസ്റ്റിനെ അപേക്ഷിച്ച് 95 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്.
യുഎഇയിൽ നിന്നുള്ള ഇറക്കുമതിയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം 4 ബില്യൺ റിയാലിന് മുകളിലായിരുന്നത് 61 ശതമാനമായി കുറഞ്ഞ് 3.59 ബില്യൺ റിയാലിലെത്തി. 12 ശതമാനമാണ് ഇവിടെ കുറവ് രേഖപ്പെടുത്തിയത്. ബഹ്റൈനിൽ നിന്നും ഒമാനിൽ നിന്നുമുള്ള ഇറക്കുമതിയിൽ 28 ശതമാനം വീതവും കുവൈത്തിൽ നിന്നുള്ള ഇറക്കുമതിയിൽ 77 ശതമാനവും കുറവുണ്ടായിട്ടുണ്ട്.