ലൈലത്തുൽഖദ്റിൻ്റെ സുകൃതം തേടി മക്കയിലേക്കും മദീനയിലേക്കും ഒഴുകിയെത്തിയത് ലക്ഷക്കണക്കിന് വിശ്വാസികൾ. 20 ലക്ഷത്തിലേറെ തീർത്ഥാടകരാണ് മക്കയിലെ ഹറം പള്ളിയിലും മദീനയിലെ മസ്ജിദുന്നബവിയിലും പ്രാർത്ഥനാപൂർവ്വം എത്തിയത്.
വിശുദ്ധ ഖുറാൻ അവതരിച്ച രാവിനാണ് ലൈലത്തുൽ ഖദ്ർ എന്ന പറയുന്നത്.റമാദാൻ അവസാന പത്തിനെ പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ് ലൈലത്തുൽ ഖദ്ർ.
തിരക്കേറിയതോടെ പള്ളിക്കകത്തും പുറത്തും സമീപ പ്രദേശത്തുമായാണ് വിശ്വാസികൾ നമസ്കാരത്തിലും അനുബന്ധ പ്രാർഥനകളിലും അണിനിരന്നത്. നിശാ പ്രാർഥനയ്ക്കു പുറമേ അഞ്ച് നേരങ്ങളിലെ നിർബന്ധ പ്രാർഥനകൾക്കും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
തിരക്കു നിയന്ത്രിക്കുന്നതിനും തീർഥാടകർക്കും വിശ്വാസികൾക്കും സേവനം ചെയ്യുന്നതിനുമായി ഏഴായിരത്തിലേറെ സന്നദ്ധ സേവകരെയാണ് നിയോഗിച്ചത്.
ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും പ്രത്യേക സൌകര്യങ്ങളും ഒരുക്കിയിരുന്നു. മെഡിക്കൽ സംഘത്തിൻ്രെ സേവനവും ഉറപ്പാക്കിയിരുന്നു.