ലൈസൻസില്ലാതെ ഇ-സിഗരറ്റുകൾ വിറ്റതിന് അജ്മാനിൽ രണ്ടുപേർ അറസ്റ്റിൽ. 7,97,555 ഇ-സിഗരറ്റുകൾ വില്പന നടത്തുകയും സംഭരിക്കുകയും ചെയ്തതിന് രണ്ട് ഏഷ്യൻ പൗരന്മാരെയാണ് അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്തത്.
നികുതി വെട്ടിപ്പ് നടത്തി ലൈസൻസില്ലാതെ ഇ-സിഗരറ്റുകൾ വൻതോതിൽ വിൽക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അധികൃതർ നടത്തിയ റെയ്ഡിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഒരു വില്ലയിലെ അഞ്ച് മുറികളിലായാണ് ഇ-സിഗരറ്റുകൾ സൂക്ഷിച്ചിരുന്നത്.
40ഉം 30ഉം വയസുള്ള ഏഷ്യൻ പൗരന്മാരാണ് അറിസ്റ്റിലായത്. ഇവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അറസ്റ്റിലായ പ്രതികളെ നികുതി വെട്ടിപ്പ് നടത്തിയതിനും ലൈസൻസില്ലാതെ സിഗരറ്റ് വിറ്റതിനും ഫെഡറൽ പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു.
അംഗീകാരമില്ലാത്ത വിൽപന കേന്ദ്രങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്നും പുകവലി ആരോഗ്യത്തിനും സുരക്ഷയ്ക്കും അപകടമാണെന്നും അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc