ഡൽഹിയിലെ മോശം കാലാവസ്ഥ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിലെ വിമാന സർവീസുകളെയും ബാധിച്ചു തുടങ്ങി. മോശം കാലാവസ്ഥയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിലെ 18 വിമാനങ്ങളാണ് വഴി തിരിച്ചുവിട്ടത്. ജയ്പൂർ, അഹമ്മദാബാദ്, ലഖ്നൗ, അമൃത്സർ എന്നിവിടങ്ങളിലേക്കാണ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതെന്ന് അധികൃതർ അറിയിച്ചു.
ദൃശ്യപരത കുറവായതിനാലാണ് നടപടിയെന്നും അധികൃതർ കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘എക്സ്’ പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച തലസ്ഥാനത്തെ പല പ്രദേശങ്ങളിലെയും വായുവിന്റെ ഗുണനിലവാരം ‘വളരെ മോശം’ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പല ഭാഗങ്ങളിലും ദൂരക്കാഴ്ച താരതമ്യേന കുറവാണ്. കൂടാതെ നഗരത്തിന്റെ പല ഭാഗങ്ങളും മൂടൽമഞ്ഞ് അനുഭവപ്പെടുന്നുമുണ്ട്.