നേപ്പാളിലെ കാഠ്മണ്ഡു ത്രിഭുവൻ രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തിൽ മരണസംഖ്യ 18 ആയി ഉയർന്നു. പൈലറ്റ് ഒഴികെ എല്ലാവരും മരിച്ചതായാണ് സ്ഥിരീകരിച്ചു. ആകെ19 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ടേക്ക് ഓഫിനിടെ റൺവേയിൽ നിന്ന് തെന്നിമാറുകയും ഇടിച്ച് തകരുകയായിരുന്നു.
ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.അപകടത്തിന് പിന്നാലെ വിമാനത്തിന് തീപിടിച്ചു. ഗുരുതരമായി പരുക്കേറ്റ പൈലറ്റ് ചികിത്സയിലാണ്. 50 യാത്രക്കാർക്ക് ഇരിക്കാവുന്ന വിമാനമാണിത്. ശൗര്യ എയർലൈൻ വിമാനമാണ് അപകടത്തിൽപ്പെട്ടത്.
കഠ്മണ്ഡുവിൽ നിന്ന് പൊഖ്രയിലേക്ക് സർവീസ് നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ വിമാനത്തിൽ തീ പിടിത്തമുണ്ടായി.വിമാനത്തിൽ നിന്ന് തീയും പുകയും ഉയരുന്ന ദൃശ്യങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. അതേസമയം നേപ്പാളിൽ തുടർമാനമായി വിമാനാപകടം ഉണ്ടാകുന്നത് ആശങ്ക ഉയർത്തിയിട്ടുണ്ട്.