മുഹമ്മദ് ഷമി ഉൾപ്പെടെ 16 താരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡ് നോമിനേഷന്‍

Date:

Share post:

രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന കായിക ബഹുമതിയായ അര്‍ജുന അവാര്‍ഡിന് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ നാമനിര്‍ദ്ദേശം ചെയ്തു. ബിസിസിഐയുടെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനമെന്ന്‌ കായിക മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇന്ത്യയുടെ ഒന്നാം നമ്പര്‍ ടെന്നിസ് ഡബ്ള്‍സ് സഖ്യമായ സാത്വിക് സായ് രാജ് രങ്കി റെഡ്ഡിയെയും ചിരാഗ് ഷെട്ടിയെയും ഉന്നത കായിക ബഹുമതിയായ ഖേല്‍ രത്ന പുരസ്കാരത്തിന് ശിപാര്‍ശ ചെയ്തു. മലയാളി ലോഗ് ജംപ് താരം എം ശ്രീശങ്കറിനും അര്‍ജുന അവാര്‍ഡ് നോമിനേഷനുണ്ട്.

അര്‍ജുന അവാര്‍ഡ്: മുഹമ്മദ് ഷമി (ക്രിക്കറ്റ്), അജയ് റെഡ്ഡി (അന്ധ ക്രിക്കറ്റ്), ഓജസ് പ്രവീണ്‍ ഡിയോട്ടാലെ, അദിതി ഗോപിചന്ദ് സ്വാമി (അമ്ബെയ്ത്ത്), ശീതള്‍ ദേവി (പാരാ ആര്‍ച്ചറി), പരുള്‍ ചൗധരി, എം. ശ്രീശങ്കര്‍ (അത്‌ലറ്റിക്സ്), മുഹമ്മദ് ഹുസാമുദ്ദീൻ (ബോക്സിങ്), ആര്‍. വൈശാലി. (ചെസ്), ദിവ്യകൃതി സിംഗ്, അനുഷ് അഗര്‍വല്ല (അശ്വാഭ്യാസം), ദിക്ഷ ദാഗര്‍ (ഗോള്‍ഫ്), കൃഷൻ ബഹദൂര്‍ പഥക്, സുശീല ചാനു (ഹോക്കി), പിങ്കി (ലോണ്‍ ബോള്‍), ഐശ്വരി പ്രതാപ് സിങ് തോമര്‍ (ഷൂട്ടിങ്), ആന്റിം പംഗല്‍ (ഗുസ്തി), ഐഹിക മുഖര്‍ജി (ടേബിള്‍ ടെന്നീസ്).

ധ്യാൻചന്ദ് സമഗ്ര സംഭാവന പുരസ്കാരം: കവിത (കബഡി), മഞ്ജുഷ കൻവാര്‍ (ബാഡ്മിന്റണ്‍) വിനീത് കുമാര്‍ ശര്‍മ (ഹോക്കി).

ദ്രോണാചാര്യ അവാര്‍ഡ്: ഗണേഷ് പ്രഭാകരൻ (മല്ലഖാംബ്), മഹാവീര്‍ സൈനി (പാരാ അത്‌ലറ്റിക്‌സ്), ലളിത് കുമാര്‍ (ഗുസ്തി), ആര്‍.ബി രമേഷ് (ചെസ്), ശിവേന്ദ്ര സിങ് (ഹോക്കി).

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...