പതിമൂന്നാമത് ഷാർജ ലൈറ്റ് ഫെസ്റ്റിവൽ (SLF) ഫെബ്രുവരി 7 മുതൽ 18 വരെ നടക്കും. ഷാർജ കൊമേഴ്‌സ് ആൻഡ് ടൂറിസം ഡെവലപ്‌മെന്റ് അതോറിറ്റി (എസ്‌സിടിഡിഎ) സംഘടിപ്പിക്കുന്നതാണ് ഷാർജ ലൈറ്റ് ഫെസ്റ്റിവൽ. ആഗോളതലത്തിൽ പ്രശസ്തരായ വിവിധ കലാകാരന്മാർ ഫെസ്റ്റിവലിന്റെ ഭാഗമാകും. അന്താരാഷ്ട്ര കലാകാരന്മാർ തയ്യാറാക്കിയ 15-ലധികം മനോഹരമായ ലൈറ്റ് ഷോകൾ ഫെസ്റ്റിവലിൽ അവതരിപ്പിക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഒഴികെയുള്ള ദിവസങ്ങളിൽ വൈകുന്നേരം 6 മുതൽ രാത്രി 11 വരെ ഷോകൾ നടക്കും.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ഷാർജ പോലീസ്, ജനറൽ സൂഖ് – അൽ ഹംരിയ, കൽബ വാട്ടർഫ്രണ്ട് എന്നീ മൂന്ന് ലൊക്കേഷനുകളാണ് ഈ വർഷത്തെ പതിപ്പിൽ പുതുതായി ചേർത്ത മൂന്ന് സ്ഥലങ്ങൾ, ഖാലിദ് ലഗൂൺ, അൽ മജാസ് വാട്ടർഫ്രണ്ട്, ബീഅഹ് ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സ്, അൽ ദൈദ് ഫോർട്ട്, ഷാർജ മസ്ജിദ് എന്നിവയും ഉൾപ്പെടുന്നു. ഷെയ്ഖ് റാഷിദ് അൽ ഖാസിമി മസ്ജിദ്, അൽ നൂർ മസ്ജിദ്, അൽ റാഫിസ ഡാം. ഷാർജയിലെ യൂണിവേഴ്‌സിറ്റി സിറ്റി ഹാൾ കെട്ടിടത്തിന് മുന്നിൽ സ്ഥിതി ചെയ്യുന്ന ലൈറ്റ് വില്ലേജ് എന്നീ 12 ലൊക്കേഷനുകളിലാണ് ലൈറ്റ് ഷോ.
അത്യാധുനികവുമായ ലൈറ്റിംഗ് സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി, ഷാർജയുടെ സമ്പന്നമായ ചരിത്രവും പൈതൃകവും ആഘോഷിക്കുന്ന ഈ ലാൻഡ്‌മാർക്കുകളുടെ മുഖഭാഗങ്ങളെ വർണ്ണാഭമായ ഒരു അലങ്കാരമായി SLF മാറ്റും. എസ്‌എൽഎഫിന്റെ 12-ാം പതിപ്പ് പൊതുജന പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധനേടിയിരുന്നു.