ദുബായിൽ നടക്കുന്ന കോപ് 28 കാലാവസ്ഥാ ഉച്ചകോടിയിൽ പാരമ്പര്യേതര ഊർജം മൂന്നിരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ച് 117 രാജ്യങ്ങൾ. ആഗോളതലത്തിൽ പാരമ്പര്യേതര ഊർജോല്പാദനം മൂന്നിരട്ടിയായി വർധിപ്പിക്കുമെന്നാണ് നാല് വൻകരകളിലെ 20 രാജ്യങ്ങൾ പ്രഖ്യാപിച്ചത്.
2050-ഓടെ ആണവോർജോല്പാദനം മൂന്നിരട്ടിയാക്കുമെന്ന് യുഎഇ, അമേരിക്ക, യു.കെ, ജപ്പാൻ, കൊറിയ എന്നിവയുൾപ്പെടെ 20 രാജ്യങ്ങളാണ് തീരുമാനിച്ചത്. പാരമ്പര്യേതര ഊർജത്തിന്റെ ഉല്പാദനം വർധിപ്പിച്ച് കാർബൺ ബഹിർഗമനം കുറയ്ക്കാനാണ് ലോകരാഷ്ട്രങ്ങൾ ഒരുമിച്ച് തീരുമാനമെടുത്തത്. ഊർജോൽപാദന രംഗത്ത് വലിയ പരിവർത്തനത്തിനാണ് ഇതോടെ തീരുമാനമെടുത്തത്.
പാരമ്പര്യേതര ഊർജ ഉപയോഗം മൂന്നിരട്ടിയായി വർധിപ്പിച്ച് 11,000 ജിഗാ വാട്സിലെത്തിക്കാനും ഉച്ചകോടിൽ ധാരണയായി. ഇത് സംബന്ധിച്ച ധാരണയിൽ 117 രാജ്യങ്ങൾ ഒപ്പുവച്ചു. പെട്രോളും ഡീസലും കൽക്കരിയുമടക്കമുള്ള രീതികളിൽ നിന്നും പുനരുപയോഗ ഊർജ്ജത്തിലേക്ക് മാറാനാണ് നിർദേശം.