ടർക്കിഷ് എയർലൈൻസ് വിമാനത്തിൽ യാത്രാമധ്യേ 11 വയസ്സുള്ള കുട്ടി മരിച്ചു. ഇസ്താംബൂളിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള യാത്രാമധ്യേ കുട്ടിയ്ക്ക് ദേഹാസ്വസ്ത്യം അനുഭവപ്പെട്ടു. ഇതിനെ തുടർന്ന് ബുഡാപെസ്റ്റിൽ വിമാനം അടിയന്തരമായി ഇറക്കി. കുട്ടിയെ പുനരുജ്ജീവിപ്പിക്കാൻ മെഡിക്കൽ സഹായം നൽകിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
ഞായറാഴ്ച ബുഡാപെസ്റ്റിൽ TK003 എന്ന ടർക്കിഷ് വിമാനത്തിലാണ് സംഭവം. വിമാനം എമർജൻസി ലാൻഡിംങിന് വിധേയമാക്കുകയും രോഗിയുമായി ഇറങ്ങിയതിന് ശേഷം എയർപോർട്ട് മെഡിക്കൽ സർവീസ് സംഭവസ്ഥലത്തേക്ക് പോകുകയുമായിരുന്നു. എന്നാൽ അടിയന്തിര വൈദ്യസഹായം നൽകിയിട്ടും കുട്ടിയെ രക്ഷിക്കാനായില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.