രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ തകർക്കാനുള്ള ശ്രമത്തിലാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ റാസൽഖൈമ. പുതുവത്സരാഘോഷത്തിൽ തുടർച്ചയായി അഞ്ചാം വർഷവും കിടിലൻ വെട്ടിക്കെട്ട് കാഴ്ചക്കാർക്ക് സമ്മാനിക്കാനൊരുങ്ങുകയാണ് റാസൽഖൈമ.
ആയിരത്തിലേറെ ഡ്രോണുകളും അക്വാട്ടിക് പൈറോടെക്നിക്കുകളും ഉൾപ്പെടുത്തിയാണ് പുത്തൻ കാഴ്ച നൽകാൻ അധികൃതർ ഒരുങ്ങുന്നത്. അൽ മർജാൻ ദ്വീപ് മുതൽ റാസൽഖൈമയിലെ അൽ ഹംറ വില്ലേജ് വരെ നീളുന്ന 4.5 കിലോമീറ്റർ ബീച്ച് ഫ്രണ്ടിൽ എട്ട് മിനിറ്റ് ദൈർഘ്യമുള്ള പ്രദർശനം നടക്കും.
ഏറ്റവും ദൈർഘ്യമേറിയ നേർരേഖ ഡ്രോൺ ഡിസ്പ്ലേയും അക്വാട്ടിക് ഫ്ലോട്ടിംഗ് പടക്കങ്ങളുടെ ഏറ്റവും നീളമേറിയ ശൃംഖലയും ഇതിൽ ഉൾക്കൊള്ളുന്നു. 50,000-ത്തിലധികം കാണികളെയാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഡിസംബർ 31 നാണ് കാഴ്ച വിസ്മയം അരങ്ങേറുന്നത്.