ഷാര്‍ജയില്‍ മലയാളി കുത്തേറ്റ് മരിച്ചു; പാക് പൗരനായ പ്രതി പിടിയില്‍

Date:

Share post:

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഹക്കീമാണ് മരിച്ചത്. 6 വയസായിരുന്നു. സംഭവത്തിൽ പ്രതിയായ പാകിസ്താൻ സ്വദേശി പോലീസ് പിടിയിലായി. ആക്രമണത്തിൽ രണ്ട് മലയാളികൾക്കും ഒരു ഈജിപ്ത് പൗരനും പരിക്കേറ്റിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഷാർജയിലെ ഒരു പ്രമുഖ ഹൈപ്പർ മാർക്കറ്റിലെ മാനേജറായി ജോലി ചെയ്തുവരികയായിരുന്നു ഹക്കീം.

ഷാർജയിലെ ബുതീനയില്‍ ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. തന്റെ സ്ഥാപനത്തിന് സമീപത്തെ കഫിറ്റീരിയയിലെ ജീവനക്കാരനും ഹക്കിമിന്റെ സഹപ്രവർത്തകരും തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കാനെത്തിയതായിരുന്നു ഹക്കും. ഇതിനിടെ പ്രകോപിതാനായ പാകിസ്ഥാന്‍ പൗരന്‍ സമീപമുണ്ടായവരെ കത്തിയുമായി ആക്രമിക്കുകയായിരുന്നു.

മാരകമായി പരുക്കേറ്റ ഹക്കീമിനെ രക്ഷിക്കാനുളള ശ്രമങ്ങൾ പരാജയപ്പെട്ടു. ഹക്കീമിന്റെ കുടുംബം ദിവസങ്ങൾക്ക് മുമ്പാണ് ഷാർജയില്‍നിന്ന് നാട്ടിലേക്ക് മടങ്ങിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...