വലിയപെരുന്നാൾ ജൂലൈ 9ന് ആവാൻ സാധ്യത; യുഎഇയില്‍ നാല് ദിവസത്തെ അവധി

Date:

Share post:

ഇസ്ലാമിക മാസമായ ദുൽഹജ്ജ് ജൂൺ 30 വ്യാഴാഴ്ച ആരംഭിക്കുമെന്ന് ജ്യോതിശാസ്ത്ര നിഗമനം. എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ കണക്കനുസരിച്ച് വലിയപെരുന്നാൾ ജൂലൈ 9ന് (ദുൽഹജ്ജ്10 )ആവും. ജൂലൈ 8 (ദുൽഹജ്ജ് 9)നാണ് അറഫാ ദിനം. എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ തലവൻ ഇബ്രാഹിം അൽ ജർവനാണ് ഇക്കാര്യം സൂചിപ്പിച്ചത്.

പെരുന്നാൾ പ്രമാണിച്ച് യുഎഇ നിവാസികൾക്ക് നാല് ദിവസത്തെ ഇടവേള ലഭിക്കും. ഇടവേളയിൽ അറഫ ദിനവും ഈദിന്റെ മൂന്ന് ദിവസങ്ങളും ഉൾപ്പെടുന്നു. ജൂലൈ 8 വെള്ളിയാഴ്ച മുതൽ ജൂലൈ 11 തിങ്കളാഴ്ച വരെയായിരിക്കും അവധി ലഭ്യമാവുക.

അതേസമയം നിരവധി എമിറേറ്റികളും പ്രവാസികളും പെരുന്നാൾ അവധിക്കാലം ആഘോഷിക്കാൻ തയ്യാറെടുക്കുന്നതിനാല്‍ ഈ ദിവസങ്ങളില്‍ യാത്രാ തിരക്കേറുമെന്നാണ് സൂചനകൾ. ഷോപ്പിംഗ് മാളുകളിലും പാര്‍ക്കുകളിലും മറ്റും തിരക്കേറും. അതേസമയം കൊവിഡ് വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലം കൂടി നിലവിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഒമാൻ ദേശീയദിനം; 174 തടവുകാര്‍ക്ക് മോചനം നൽകി സുല്‍ത്താന്‍

ഒമാൻ ദേശീയദിനം പ്രമാണിച്ച് തടവുകാര്‍ക്ക് മോചനം നൽകി. 174 തടവുകാർക്കാണ് സുൽത്താൻ ഹൈതം ബിൻ താരിക് മോചനം നൽകിയത്. റോയൽ ഒമാൻ പൊലീസാണ് ഇക്കാര്യം...

അക്ഷരവെളിച്ചം പകർന്ന ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് ഇന്ന് സമാപനം

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തകമേളയ്ക്ക് ഇന്ന് സമാപനം. അവസാന ദിവസമായ ഇന്നും സന്ദർശകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 12 ദിവസം നീണ്ടുനിന്ന മേളയിൽ 112...

അബ്ദുൾ റഹീമിന്റെ മോചനം വൈകും; മോചന ഉത്തരവിനുള്ള സിറ്റിംഗ് രണ്ടാഴ്ചത്തേക്ക് മാറ്റി

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിൻ്റെ മോചനം വൈകും. മോചന ഹരജിയിൽ ഇന്ന് ഉത്തരവുണ്ടായില്ല. ഇന്ന് രാവിലെ കോടതിയുടെ ആദ്യ സിറ്റിംഗ്...

രാജ്യാന്തര നിക്ഷേപക ഉച്ചകോടിക്ക് നവംബർ 28ന് അബുദാബിയിൽ തുടക്കം

രാജ്യാന്തര നിക്ഷേപക ഉച്ചകോടിക്ക് ഈ മാസം 28ന് അബുദാബിയിൽ തുടക്കമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിക്ഷേപകർ, സംരംഭകർ, വ്യവസായികൾ ഉൾ‌പ്പെടെ 500ലധികം പ്രതിനിധികൾ...