ചന്ദ്രനിൽ കാലുകുത്തിയ ആദ്യ മനുഷ്യൻ, നീൽ ആംസ്ട്രോംങിന്റെ വീട് വിൽപ്പനയ്ക്ക്

Date:

Share post:

ചന്ദ്രനിൽ കാലുകുത്തിയ ആദ്യ മനുഷ്യനായ നീൽ ആംസ്ട്രോംങിന്റെ വീട് വില്പനയ്ക്ക്. ടെക്സസിലെ എൽ ലാഗോയിലുള്ള വീടാണ് വില്പനയ്ക്ക് വച്ചിരിക്കുന്നത്. ചന്ദ്രനിലേക്കുള്ള അദ്ദേഹത്തിന്റെ പ്രശസ്തമായ അപ്പോളോ യാത്രയിൽ ഇവിടെയായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. നിലവിൽ 550,000 ഡോളറിന്, അതായത് ഏകദേശം നാല് കോടി രൂപയ്ക്കാണ് വീട് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്‌.

അതേസമയം ഈ വീട് സ്വന്തമാക്കുന്നവർക്ക്‌ ചരിത്രത്തിൻറെ ഭാഗമായി മാറാനുള്ള അവസരമാണ് ഉണ്ടാവുക. എന്നാൽ വീടിന്റെ നിർമ്മിതിയുമായി കാര്യമായ സവിശേഷതകൾ ഒന്നും ഇല്ലെങ്കിലും ബഹിരാകാശ പ്രേമികൾക്ക് വീടിനോടുള്ള താൽപ്പര്യം തന്നെയാണ് ഇതിന്റെ പ്രത്യേകത. നാസയുടെ ജോൺസൺ സ്പേസ് സെന്റർ, ഹ്യൂസ്റ്റൺ സ്പേസ് സെന്റർ എന്നിവയ്ക്ക് സമീപമാണ് നീൽ ആംസ്ട്രോങിന്റെ ഈ വസതി സ്ഥിതി ചെയ്യുന്നത്.

1964 മുതൽ 1971 വരെ നീൽ ആംസ്ട്രോങ്ങും അദ്ദേഹത്തിന്റെ കുടുംബവും ഈ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇതേ കാലഘട്ടത്തിലായിരുന്നു നാസയുടെ സുപ്രധാന ജെമിനി, അപ്പോളോ ദൗത്യങ്ങളിൽ അദ്ദേഹം പങ്കാളിയായതും. നാല് കിടപ്പുമുറികളും മൂന്ന് കുളിമുറിയും ആണ് ഈ വീട്ടിലെ പ്രധാനപ്പെട്ട സൗകര്യങ്ങൾ. കൂടാതെ കിടപ്പുമുറികൾക്ക് പുറമെ വീട്ടുമുറ്റത്തെ കുളത്തിന്റെ കാഴ്ചകൾ കാണാൻ സാധിക്കുന്ന ഒരു ലീവിങ് റൂമും ഇവിടുത്തെ പ്രത്യേകതയാണ്. മുൻ വീട്ടുടമകളായ മെലിൻഡയും റിച്ചാർഡ് സതർലാൻഡും 25 വർഷം ഇവിടെ താമസിച്ചിരുന്നു. എന്നാൽ അവർ സ്ഥലം സ്വകാര്യമായി സൂക്ഷിക്കുകയായിരുന്നു ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സമുദ്ര പരിസ്ഥിതി സംരക്ഷണം; ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു

ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു. സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെയും സുസ്ഥിര മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാ​ഗമായാണ് കൃത്രിമ പാറകൾ സ്ഥാപിച്ചത്. മറൈൻ അഫയേഴ്‌സ് ആൻ്റ്...

മക്ക ഹറമിലെ ഹിജ്ർ ഇസ്മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം

മക്ക ഹറമിലെ ഹിജ്ർ ഇസ്‌മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം ഏർപ്പെടുത്തി. പുരുഷന്മാർക്ക് രാവിലെ എട്ട് മുതൽ രാവിലെ 11 മണി വരെയും...

കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞ് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

കണ്ണൂർ മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര...

‘എല്ലാ പാർട്ടിയും അധികാരം കിട്ടിയാൽ കക്കും, സാധാരണക്കാരൻ എന്നും സാധാരണക്കാരൻ ആയിരിക്കും’; സലിം കുമാർ

എല്ലാ പാർട്ടിയും അധികാരം കിട്ടിയാൽ കക്കുമെന്നും സാധാരണക്കാരൻ എന്നും സാധാരണക്കാരൻ ആയിരിക്കുമെന്നും തുറന്നടിച്ച് നടൻ സലിം കുമാർ. എല്ലാ പാർട്ടിയും ഒരുപോലെയാണ്. ഒന്ന് മറ്റൊന്നിനെക്കാൾ...