ഓൺലൈൻ വഴി ആയുധങ്ങളും സ്ഫോടക വസ്തുക്കളും വില്‍ക്കുന്നതിനും വാങ്ങുന്നതിനും കര്‍ശന വിലക്കുമായി യുഎഇ. ആയുധങ്ങളുടെ ഓണ്‍ലൈന്‍ ഇടപാടുകൾ ഗുരുതര കുറ്റമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
നിയമം ലംഘിച്ചാൽ ഒരു വർഷം തടവും 5 ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ ലഭിക്കുക. ഓണ്‍ലൈന്‍ ആയുധ വ്യാപാരം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അധികൃതര്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
തോക്കുകൾ, വെടിക്കോപ്പുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ പ്രചരിപ്പിക്കാനായി വെബ്സൈറ്റ് നിർമിക്കുകയോ സമൂഹമാധ്യമം വഴി പ്രചരിപ്പിക്കുകയോ ചെയ്യുന്നതും ശിക്ഷാർഹമാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.