കുവൈറ്റിൽ ഓൺലൈന്‍ തട്ടിപ്പിന് ഇരകളാകുന്നതില്‍ കൂടുതല്‍ പ്രവാസികൾ. ഇന്ത്യക്കാരുൾപ്പെടയുളള പ്രവാസികൾ ഇരകളുടെ പട്ടികയിലുണ്ട്. കഴിഞ്ഞ വർഷം പണമോ സ്വത്തോ തട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ട 1831 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെന്ന് കുവൈത്ത് നീതിന്യായ മന്ത്രാലയം പുറപ്പെടുവിച്ച സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.
തട്ടിപ്പുകളില്‍ ഇരകളാകുന്നതില്‍ 38 ശതമാനം മാത്രമാണ് സ്വദേശികൾ. 62 ശതമാനം പ്രസികളും ഓണ്‍ലൈന്‍ ചതികളില്‍ അകപ്പെടുന്നുണ്ട്. അതേസമയം കേസുകളിലെ പ്രതികളുടെ പട്ടികയിലും പ്രവാസികളാണ് മുന്നില്‍. പ്രതികളിലെ 65 ശതമാനം കുവൈത്തികള്‍ അല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അജ്ഞാതരായ ആളുകൾക്കെതിരേയും നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുനം ശിക്ഷകള്‍ കൂട്ടേണ്ടതിനും നിയമനടപടികൾ കര്‍ശനമാക്കുകയാണ് കുവൈത്ത്. രാജ്യത്തെ നിയമവിരുദ്ധമായ തൊഴിലുകൾ ഇല്ലാതാക്കുക, ക്രിമിനൽ നിയമങ്ങൾ വികസിപ്പിക്കുക, യുവാക്കള്‍ക്ക് വിദ്യാഭ്യാസത്തിനും സ്വയം അവബോധം വളർത്തുന്നതിനും അവസരമൊരുക്കുക തുടങ്ങിയ വിവിധ നിര്‍ദേശങ്ങൾ വിദഗ്ധര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.