‘ബ്ലെസിയുടെ 16 വർഷത്തെ കഠിനാധ്വാനത്തിന് ലഭിച്ച അംഗീകാരം’; പുരസ്കാരത്തേക്കുറിച്ച് മനസുതുറന്ന് ബെന്യാമിൻ

Date:

Share post:

സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ മികച്ച നടൻ, സംവിധായകൻ, ജനപ്രിയ ചിത്രം എന്നിവ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളാണ് ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ആടുജീവിതം സ്വന്തമാക്കിയത്. ഇതിനുപിന്നാലെ ചിത്രത്തിന് വേണ്ടി ബ്ലെസി നടത്തിയ കഠിനാധ്വാനത്തെ പ്രശംസിക്കുകയാണ് എഴുത്തുകാരൻ ബെന്യാമിൻ.

ആടുജീവിതം എന്ന തന്റെ നോവലിനെ ആസ്‌പദമാക്കി ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും ബ്ലെസി എന്ന സംവിധായകൻ്റെ നീണ്ട 16 വർഷത്തെ കഠിനാധ്വാനത്തിന് ലഭിച്ച അംഗീകാരമാണ് ഈ പുരസ്കാരങ്ങളെന്നും ബെന്യാമിൻ വ്യക്തമാക്കി. അതോടൊപ്പം ചിത്രത്തിന്റെ സംഗീതത്തെ പരിഗണിക്കാതെ പോയതിൽ വിഷമമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ആടുജീവിതം എന്ന എൻ്റെ നോവലിനെ ആസ്‌പദമാക്കി ബ്ലെസി സാർ സംവിധാനം ചെയ്ത സിനിമ ഇത്രയധികം പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയതിൽ വളരെ വളരെ സന്തോഷമുണ്ട്. എന്റെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞ് കവിയുകയാണ്. ബ്ലെസി എന്ന സംവിധായകൻ നീണ്ട 16 വർഷക്കാലമാണ് ഈ സിനിമക്ക് വേണ്ടി ഉഴിഞ്ഞുവെച്ചത്. അതിന് ജനങ്ങൾ തിയേറ്ററിൽ വലിയ അംഗീകാരം നൽകി. തുടർന്ന് ഇപ്പോൾ പുരസ്‌കാര ജൂറിയും അത്തരത്തിൽ അംഗീകരിച്ചിരിക്കുന്നു എന്ന് കേൾക്കുന്നത് വലിയ സന്തോഷമുള്ള കാര്യമാണ്.

സിനിമയിലെ മുഴുവൻ പ്രവർത്തകരുടെയും അഭിനേതാക്കളുടെയും ആഹ്ലാദത്തിനൊപ്പം ഞാൻ പങ്കുചേരുകയാണ്. ഇങ്ങനെ ഒരു പ്രതീക്ഷയോടെ ഒന്നുമല്ല ആ സിനിമ ബ്ലെസി ചെയ്‌തത്‌. അത്‌ ചെയ്യുന്ന സമയത്ത് ആ കഠിന പരീക്ഷണങ്ങളെ അതിജീവിക്കുക എന്നതായിരുന്നു എല്ലാവരുടെയും മനസിൽ. സാധാരണ കഥകൾ കൊടുത്ത് എഴുത്തുകാരൻ മാറിനിൽക്കുകയോ മാറ്റി നിർത്തപ്പെടുകയോ ആണ് സംഭവിക്കുക. അതിൽ നിന്ന് വ്യത്യസ്തമായി ആടുജീവിതത്തിൻ്റെ ചിത്രകാരണത്തോടൊപ്പം ഉണ്ടാവുകയും തിരക്കഥാ ചർച്ചയുടെ ഭാഗമാവുകയും പൃഥ്വിരാജിനെപോലെ ഒരു വലിയ നടൻ വന്നു നമ്മളോട് അഭിപ്രായങ്ങൾ ചോദിക്കുകയും ഒക്കെ ഉണ്ടായിട്ടുണ്ട്.

ആ ക്രൂവിൽ ഉണ്ടായിരുന്ന എല്ലാവരും ഇത് ഞങ്ങളുടെ സിനിമയാണ് എന്ന ബോധ്യത്തോടെ ചെയ്തതിന്റെ ഫലമാണ് ഇത്രയധികം അവാർഡുകൾ എന്ന് ഞാൻ കരുതുന്നു. ആടുജീവിതത്തിലെ സംഗീതത്തെ പരിഗണിക്കാതെ പോയതിൽ എനിക്കും ദുഃഖമുണ്ട്. എ.ആർ റഹ്‌മാൻ്റെ മനോഹരമായ സംഗീതം, റഫീഖ് അഹമ്മദിൻ്റെ മനോഹരമായ വരികൾ എന്നിവയെല്ലാം പരിഗണിക്കാൻ ഉണ്ടായിരുന്നു. പക്ഷെ ജൂറിയുടെ അന്തിമ തീരുമാനം ഇതാണ്, അതിനെ ചോദ്യം ചെയ്യാൻ പാടില്ല” എന്നാണ് ബെന്യാമിൻ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

കഠിനമായ ശൈത്യം; അഭയാർത്ഥികൾക്കായി ശീതകാല സഹായപദ്ധതിക്ക് തുടക്കമിട്ട് യുഎഇ

ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ശൈത്യം അതികഠിനമാകുന്നതോടെ അഭയാർത്ഥികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി യുഎഇ. ശീതകാല സഹായപദ്ധതിക്കാണ് യുഎഇ തുടക്കമിട്ടിരിക്കുന്നത്. ശൈത്യകാലത്ത് അഭയാർത്ഥികളുടെ ആരോ​ഗ്യം സംരക്ഷിക്കുന്നതിനുള്ള...

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...