മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന താരമാണ് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. ഇന്നലെ തൊഴിലാളി ദിനമായിരുന്നു, തൊഴിലാളി ദിനത്തിൽ അച്ഛനൊപ്പമുള്ള ചിത്രം പങ്കുവെച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ എഴുതിയ കുറിപ്പാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
താൻ കണ്ടതിൽ വച്ച് ഏറ്റവും ആത്മാർഥതയുള്ള തൊഴിലാളി അച്ഛനാണെന്നാണ് വിഷ്ണു പറയുന്നത്. അച്ഛനൊപ്പമുള്ള ചിത്രത്തിനൊപ്പം വിഷ്ണു കുറിച്ചത് ഇങ്ങനെയാണ്.
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ആത്മാർത്ഥതയുള്ള തൊഴിലാളി, എന്റെ അച്ഛൻ..!
മക്കൾക്ക് ഒക്കെ ജോലിയും കുടുംബവും വീടും ആയി, മകൻ ആണെങ്കിൽ സൂപ്പർ സ്റ്റാറും.. എന്നിട്ടും അച്ഛൻ ഇപ്പോഴും എറണാകുളം മാർക്കറ്റിൽ ജോലിക്ക് പോവുന്നുണ്ട്..!
തൊഴിലാളി ദിനാശംസകൾ
മകൻ അറിയപ്പെടുന്ന നടനും തിരക്കഥാകൃത്തും ആയിട്ടും മാർക്കറ്റിൽ ദിവസും ജോലിക്ക് പോകുന്ന അച്ഛൻ ഉണ്ണികൃഷ്ണനെക്കുറിച്ച് വിഷ്ണു നേരത്തെയും സംസാരിച്ചിട്ടുണ്ട്. എറണാകുളത്ത് ഒരു കടയിൽ ജോലിക്കു നിൽക്കുകയാണ് ഉണ്ണികൃഷ്ണൻ.