റീലുകൾ കാണാനിഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. വിശ്രമവേളകളിലും ജോലിയുടെ മാനസിക പിരിമുറുക്കത്തിൽ നിന്നും പുറത്തുകടക്കുന്നതിനുമായി എല്ലാവരും റീലുകളെ ആശ്രയിക്കാറുണ്ട്. പലപ്പോഴും നേരമ്പോക്കുകൾ എന്നതിനപ്പുറത്തേയ്ക്ക് ചില കാര്യങ്ങൾ നമുക്ക് മനസിലാക്കിത്തരാനും റീലുകൾ സാധിക്കും. അത്തരത്തിൽ ഒരു റീലാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
അഭിഷാദ് ഗുരുവായൂർ എന്ന മോട്ടിവേഷൻ സ്പീക്കറുടേതാണ് വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ. തമാശകളിലൂടെ കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ ശ്രദ്ധേയനാണ് അഭിഷാദ്. ഭാര്യമാരുടെ സ്വഭാവത്തേക്കുറിച്ചാണ് ഇപ്പോൾ അഭിഷാദ് തുറന്നടിച്ചിരിക്കുന്നത്. തുണിയലക്കുന്നതിനെയാണ് ഉദാഹരണമായി പറയുന്നത്. പലപ്പോഴും ഭാര്യമാർ ഭർത്താക്കന്മാരോട് പരാതികൾ പറയുന്നത് പരിഹരിക്കാനല്ലെന്നും താൻ ജോലികൾ ചെയ്യുന്നത് ഭർത്താവിനെ അറിയിക്കാനാണെന്നുമാണ് അദ്ദേഹം തമാശ രൂപേണ വ്യക്തമാക്കുന്നത്.
“ഭാര്യമാർ പലപ്പോഴും ഭർത്താന്മാരോട് പരാതികൾ പറയുന്നത് പരിഹരിക്കാൻ വേണ്ടിയല്ല, കാരണം, ഭാര്യ ഭർത്താവിനോട് ‘ഇന്ന് ഞാൻ കുറേ തുണി അലക്കി’യെന്ന് പറയുമ്പോൾ, ഭാര്യയുടെ കഷ്ടപ്പാട് കുറയ്ക്കാൻ വാഷിങ്മെഷീൻ വാങ്ങാം എന്നാണ് മിക്കവരും പറയുന്നത്. എങ്കിൽ അങ്ങനെയല്ല ഇനി പറയേണ്ടതെന്നാണ് അഭിഷാദ് പറയുന്നത്. തുണിയലക്കിയെന്ന് ഭാര്യ പറയുമ്പോൾ അവളുടെ കൈ പിടിച്ച് ‘എന്റെ മുത്ത് ഇന്ന് കുറേ അലക്കിയല്ലേ’ എന്നാണ് ചോദിക്കേണ്ടത്. അപ്പോൾ സന്തോഷവതിയാകുന്ന ഭാര്യ ‘ഇത് സാരമില്ല, നാളെ ഞാൻ ഇതിൽ കൂടുതൽ അലക്കു’മെന്ന് പറയും” എന്നാണ് അദ്ദേഹം പറയുന്നത്.
കാര്യം തമാശയായാണ് അവതരിപ്പിക്കുന്നതെങ്കിലും വലിയ അർത്ഥമാണ് ഈ വാക്കുകളിലൂടെ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നത്. കാരണം, ഭർത്താക്കന്മാരുടെ അംഗീകാരം ലഭിക്കാത്തതാണ് പല കുടുംബങ്ങളിലും ഭാര്യമാർ അനുഭവിക്കുന്ന പ്രശ്നം. കാരണം രാവിലെ മുതൽ രാത്രി വരെ കുടുംബത്തിന് വേണ്ടി വീടിനുള്ളിൽ വിവിധ ജോലികളിലേർപ്പെടുന്ന ഭാര്യമാരോട് ഒരു നല്ല വാക്കുപോലും പല ഭർത്താന്മാരും പറയാറില്ല. മാത്രമല്ല, വീട്ടുജോലികൾ അവളുടെ മാത്രം ഉത്തരവാദിത്വമാണെന്നും മുദ്രകുത്തും. അതിനുപകരം ചെയ്യുന്നത് ചെറിയ കാര്യമാണെങ്കിലും, അവരെ അഭിനന്ദിക്കുകയോ നല്ലൊരു വാക്ക് പറയുകയോ ചെയ്താൽ ഭാര്യമാർക്ക് സന്തോഷമാകും. ഈ അംഗീകാരത്തിന് അപ്പുറത്തേയ്ക്ക് പല ഭാര്യമാരും ഒന്നും ആഗ്രഹിക്കുന്നില്ലെന്നാണ് അഭിഷാദിന്റെ വീഡിയോ വ്യക്തമാക്കുന്നത്.
നിങ്ങളുടെ ഭാര്യമാരും ഇത്തരം ചെറിയ പരാതികൾ പറയാറുണ്ടോ? എങ്കിൽ ഇനി മുതൽ പരാതികൾ കേട്ട ശേഷം പ്രതീകരിക്കുന്ന രീതി ഒന്ന് മാറ്റി നോക്കൂ.. അഭിഷാദിന്റെ ഉപദേശം ഗുണപ്രദമാണോ എന്ന് നോക്കാം…
View this post on Instagram