ഒരു മധുരക്കിനാവിൻ ലഹരിയിലേതോ… വൈറൽ ലീലാമ്മ ഇവിടെയുണ്ട്

Date:

Share post:

കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ഒരു ഡാൻസ് വൈറലാകുകയാണ്. ഒരു മധുരക്കിനാവിൻ ലഹരിയിലേതോ…എന്ന കിടിലൻ പാട്ടിന് കിടിലൻ സ്റ്റെപ്പുമായി എനർജറ്റിക്കായി കളിക്കുന്ന ഒരുഡാൻസുകാരി.

കണ്ടവർ കണ്ടവർ ഷെയർചെയ്തു. കിടിലൻ , പൊളി, സൂപ്പർ എന്നിങ്ങനെ കമന്റുകളും നിറഞ്ഞു. ആ സൂപ്പർ ഡാൻസുകാരിയെപ്പറ്റി അന്വേഷിക്കുന്നവർക്കായി. ആ ഡാൻസുകാരി ഇവിടെയുണ്ട്. എറണാകുളം സ്വദേശി ലീലാമ്മ ജോൺ.

പട്ടാമ്പിയിലെ ബന്ധുവീട്ടിൽ കല്യാണ തലേന്ന് കളിച്ച ഡാൻസാണ് ഇപ്പോൾ സമൂഹ​ വൈറലായിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടതും പ്രതികരണമറിയിച്ചിരിക്കുന്നതും.

ഡാൻസിനോട് ഒരിഷ്ടം മനസിലുണ്ടെന്നും ഒരവസരം കിട്ടിയപ്പോൾ സ്റ്റേജിൽ കയറി അങ്ങട് തകർത്തുവെന്നുമാണ് ലീലാമ്മയ്ക്ക് പറയാനുള്ളത്. റഹ്മാന്റെ പാട്ടല്ലേ? ഡാൻസ് കളിക്കാൻ സ്പീഡ് പാട്ടല്ലേ നല്ലത്? അപ്പോ പ്രായം ഒന്നും നോക്കീല്ലെന്നും ഈ സൂപ്പർ ലീലാമ്മ പറയുന്നു. ഞാന്‍
ഡാൻസ് നേരത്തേ പഠിച്ചതല്ല. അതൊക്കെ ഒരു ഒഴുക്കില്‍ അങ്ങ് വരുന്നതല്ലേ. റഹ്‌മാനും ശോഭനയും കളിക്കുന്ന സ്റ്റെപ്പുകള്‍ അറിയാത്തവരുണ്ടോ…എന്നും ചോദിക്കുകയാണ് ലീലാമ്മ. ലീലാമ്മയ്ക്ക് കട്ട സപ്പോർട്ടുമായി മകൻ സന്തോഷുമുണ്ട് കൂടെ.

https://fb.watch/rBGZHPlkBL/

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...