സ്ത്രീധനവും അതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള മരണങ്ങളും മറ്റു സംഘർഷങ്ങളും കേരളത്തിൽ രൂക്ഷമായികൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇതിനു കാരണക്കാരായവർക്കെതിരെ ട്രോള്‍ വിഡിയോയിലൂടെ പ്രതിഷേധിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് നടി വിന്‍സി അലോഷ്യസ്. രണ്ട് വര്‍ഷം മുന്‍പ് സ്ത്രീധന മരണങ്ങൾ കേരളത്തിലെ ഒരു പ്രധാനചർച്ചാ വിഷമമായിരുന്നു. ആ സമയത്ത് ചെയ്ത വിഡിയോ വീണ്ടും റീപോസ്റ്റ് ചെയ്യേണ്ടി വന്നുവെന്ന് വിന്‍സി വിഡിയോക്കൊപ്പം കുറിച്ചു.
” ഹായ് പെൺകുട്ടികളെ…ആരെങ്കിലും നിങ്ങളോട് സ്ത്രീധനം ആവശ്യപ്പെടുന്നുണ്ടോ? എങ്കിലും നിങ്ങൾ അവരോട് “ആരാടാ നാറി നീ???!!” എന്ന് ചോദിക്കൂ. സ്ത്രീധനം ഒരു പ്രധാന പ്രശ്നമായിരുന്ന 2021 ജൂൺ 30ന് ഞാൻ ചെയ്ത ഒരു വീഡിയോ ആണിത്. ഇത് വീണ്ടും ഷെയർ ചെയ്യുന്നു. വിൻസി വീഡിയോയ്ക്കൊപ്പം കുറിച്ചു.
‘ലൈഫ് ഓഫ് ജോസുകുട്ടി’ എന്ന സിനിമയില്‍ സുരാജ് വെഞ്ഞാറമൂടും ദിലീപും തമ്മിൽ സ്ത്രീധനത്തെ ചൊല്ലിയുള്ള ഡയലോഗ് വിൻസി വീഡിയോയിൽ പറയുന്നുണ്ട്. കൂടാതെ നടി ഫിലോമിനയുടെ കൗതുകവാർത്തകള്‍ സിനിമയിലെ പഴയ മാസ് ഡയലോഗും ചേർത്താണ് വിൻസി വീഡിയോ പങ്കുവച്ചിരിക്കുന്നത്.