‘അഭിനയിച്ച രംഗങ്ങളും പാടിയ പാട്ടും ഒഴിവാക്കി’, ‘പൊന്നിയിൻ സെൽവനെതിരെ’ വെളിപ്പെടുത്തലുമായി വിജയ് യേശുദാസ്

Date:

Share post:

അഭിനയരംഗത്ത് നേരിടേണ്ടിവന്ന ദുരവസ്ഥ പങ്കുവച്ച് ഗായകൻ കൂടിയായ വിജയ് യേശുദാസ്. മണിരത്നം സംവിധാനം ചെയ്ത ‘പൊന്നിയിൻ സെൽവനിൽ’ വിജയും ഒരു വേഷം ചെയ്തിരുന്നു. എന്നാൽ വിജയ് അഭിനയിച്ച രംഗങ്ങൾ ഒഴിവാക്കിയാണ് ചിത്രം പ്രദർശനത്തിനെത്തിച്ചതെന്ന് ഗായകൻ വെളിപ്പെടുത്തി. അതേസമയം അഭിനയത്തിൽ മാത്രമല്ല സംഗീത രംഗത്തും ദുരനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വിജയ് യേശുദാസ് പറ‍ഞ്ഞു.

പാടിയ ഗാനം വേറൊരാളെക്കൊണ്ട് പാടിച്ച സംഭവങ്ങൾ ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്. അക്ഷയ് കുമാർ നായകനായ റൗഡ് റാഥോർ എന്ന ചിത്രത്തിനുവേണ്ടി ഒരു ഗാനം ആലപിച്ചിരുന്നു. ചെന്നൈയിൽ മറ്റൊരു പാട്ട് റെക്കോർഡ് ചെയ്തുകൊണ്ടിരിക്കുന്നതിന് ഇടയിൽ സഞ്ജയ് ലീല ബെൻസാലി പ്രൊഡക്‌ഷൻസിൽ നിന്ന് ഒരു ഫോൺകോൾ തേടിയെത്തി. ഹിന്ദിയിലെ കുറച്ചുകൂടി ജനപ്രീതിയുള്ള വേറൊരാളെവച്ച് ഞാൻ പാടിയ പാട്ട് മാറ്റി റെക്കോർഡ് ചെയ്തു എന്നാണ് അന്ന് അവർ അറിയിച്ചത്. എന്നാൽ അത് പ്രതീക്ഷിച്ചിരുന്ന സംഭവം തന്നെ ആയിരുന്നു. അതുകൊണ്ട് അക്കാര്യം അംഗീകരിക്കാനും സാധിച്ചുവെന്ന് വിജയ് യേശുദാസ് പറഞ്ഞു.

പൊന്നിയിൻ സെല്‍വനിൽ അഭിനയിച്ചതിനെക്കുറിച്ച് വിജയ് പറഞ്ഞ വാക്കുകൾ

പൊന്നിയിൻ സെൽവൻ ആദ്യഭാഗത്തിൽ ഒരു വേഷം ചെയ്തിരുന്നു. അപ്രതീക്ഷിതവും അതിശയകരവുമായ അനുഭവമായിരുന്നു അത്. തമിഴിൽ അഭിനയിച്ച രണ്ടാമത്തെ ചിത്രമായ പടൈവീരന്റെ സംവിധായകൻ ധന ശേഖരൻ ആയിരുന്നു പൊന്നിയിൻ സെൽവനിൽ മണിരത്‌നം സാറിന്റെ അസോസിയേറ്റ് ഡയറക്ടർ. നെഗറ്റീവ് ഷെയ്ഡുള്ള ഒരു വേഷത്തേപ്പറ്റി അദ്ദേഹം മുൻപേ സൂചിപ്പിച്ചിരുന്നു. പക്ഷേ അത് കിട്ടുമോ എന്ന കാര്യത്തിൽ ഉറപ്പുണ്ടായിരുന്നില്ല. ഒരിക്കൽ റെക്കോർഡിങ്ങിന് വേണ്ടി ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലേക്കു പോകുമ്പോൾ ധന ശേഖരൻ വിളിച്ചിട്ട് മണിസാറിനോട് കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞു. നേരിട്ട് സംവിധായകനെ വിളിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

ബെംഗളൂരുവിൽ നിന്ന് നേരെ രാജാമുൻഡ്രിയിലേക്കാണ് പോയത്. ഗോദാവരി നദിയിലായിരുന്നു ആ സമയത്ത് സിനിമയുടെ ചിത്രീകരണം. കൂടാതെ പ്രൊഡക്‌ഷൻ ടീമിൽ നിന്ന് വിളിച്ച് തല മൊട്ടയടിക്കേണ്ടിവരും എന്ന് പറയുകയും ചെയ്തിരുന്നു. അതിന് സമ്മതിക്കുകയും ചെയ്തു. കോസ്റ്റ്യൂമിൽ നിർത്തി ചിത്രങ്ങളെടുത്ത് മണിരത്നം സാറിന് നൽകി. അദ്ദേഹം ഓകെ പറഞ്ഞതോടെ പിറ്റേന്ന് രാവിലെ ഒരു ബോട്ട് രംഗം ചിത്രീകരിക്കാൻ തുടങ്ങി. പിന്നീട് നാട്ടിലേക്ക് തിരിച്ചുപോരുകയും ചെയ്തു. ഒരുമാസത്തിനുശേഷം അവർ ഹൈദരാബാദിലേക്ക് ഷൂട്ടിങ്ങിനു വേണ്ടി വിളിച്ചു. കുതിരസവാരി നടത്തുന്ന രംഗമായിരുന്നു അന്ന് ചിത്രീകരിക്കേണ്ടിയിരുന്നത്. വിക്രം സാറിനും അന്ന് കുതിരസവാരി രംഗം തന്നെയായിരുന്നു. എന്നാൽ പിന്നീട് അഭിനയിച്ച രംഗങ്ങൾ ചിത്രത്തിൽ നിന്നും ഒഴിവാക്കപ്പെട്ടു. അത് ധന ശേഖരനെ ഏറെ അസ്വസ്ഥനാക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...