വിജയ് ഹസാരെ ട്രോഫി, സെമി കാണാതെ കേരളം പുറത്ത്: രാജസ്ഥാനെതിരെ നാണംകെട്ട തോൽവി

Date:

Share post:

വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ സെമി കാണാതെ കേരളം പുറത്തായി. ക്വാർട്ടർ ഫൈനലിൽ രാജസ്ഥാനെതിരെ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയായിരുന്നു പുറത്തായത്. സഞ്ജുവില്ലാതെ ഇറങ്ങിയ കേരള ടീമിനെ രാജസ്ഥാൻ 200 റൺസിനാണ് തകർത്തത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 268 റൺസ് വിജയലക്ഷ്യം ഉയർത്തി. ഇത് പിന്തുടർന്ന കേരളത്തിന് 67 റൺസെടുക്കാനെ സാധിച്ചുള്ളൂ.

കേരള ടീമിന്റെ ക്യാപ്റ്റൻ ആയ സഞ്ജു സാംസണിന്ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് വേണ്ടിയുള്ള വിളി ലഭിച്ചതായിരുന്നു ടീമിനെ തളർത്തിയത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് വേണ്ടി മഹിപാൽ ലോംറോർ സെഞ്ച്വറി നേടി. താരം 114 പന്തിൽ 122 റൺസുമായി പുറത്താകാതെ നിന്നത് ടീമിന് തുണയായി. 66 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കുനാൽ സിംഗ് റാത്തോഡ് മികച്ച പിന്തുണ നൽകി രാജസ്ഥാന്റെ വിജയത്തിന് മാറ്റ് കൂട്ടി. കേരളത്തിനായി അഖിൻ സത്താർ മൂന്നും ബേസിൽ തമ്പി രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ കേരള നിരയിൽ രണ്ട് പേർ മാത്രമേ രണ്ടക്കം കടക്കാൻ കഴിഞ്ഞുള്ളു. 39 പന്തിൽ 28 റൺസെടുത്ത സച്ചിൻ ബേബിയാണ് കേരള ടീമിന്റെ ടോപ് സ്കോറർ. രോഹൻ കുന്നുമ്മൽ 11 റൺസെടുത്ത്‌ ടീമിനെ പിന്തുണച്ചു. രാജസ്ഥാന്റെ അനികേത് ചൗധരിയുടെയും അറഫാത്ത് ഖാന്‍റെയും ബൗളിങ്ങാണ് കേരളത്തെ തരിപ്പണമാക്കിയത്. അനികേത് നാലും ഖാൻ മൂന്നും വിക്കറ്റുകൾ സ്വന്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സന്തോഷ സുദിനം; സഞ്ജുവിന്റെ പിറന്നാള്‍ ആഘോഷമാക്കി ഇന്ത്യന്‍ ടീം

സഞ്ജു സാംസൻ്റെ ജന്മദിനം ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയിൽ ടി20 പരമ്പരയിലെ രണ്ടാം ടി20ക്ക് വേദിയായ സെൻ്റ് ജോർജ്‌സ് പാർക്കിൽ നിന്ന് സെഞ്ചൂറിയനിലേക്ക്...

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ്; 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങി ‘കല്‍ ഹോ നാ ഹോ’

ബോളിലുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായ 'കല്‍ ഹോ നാ ഹോ' വീണ്ടുമെത്തുന്നു. 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങിയിരിക്കുകയാണ് ചിത്രം. നവംബർ 15-ന് ചിത്രം റീ-റിലീസ്...

ദുബായിൽ ആദ്യത്തെ എയർ ടാക്‌സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു

ദുബായിൽ ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ...

ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരം; റെക്കോർഡ് സ്വന്തമാക്കി അഫ്ഗാൻ യുവതാരം

ഏകദിന ക്രിക്കറ്റില്‍ റെക്കോർഡ് സൃഷ്ടിച്ച് അഫ്ഗാനിസ്ഥാൻ്റെ യുവതാരം റഹ്‌മാനുള്ള ഗുർബാസ്. ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ്...