മലയാള സിനിമയിലെ പകരം വെക്കാനാകാത്ത താരസാന്നിധ്യമാണ് നടി ഉർവശി. ഉർവശിയുടെ സിനിമകളെല്ലാം തന്നെ ഇന്നും പ്രേക്ഷക മനസിൽ മായാതെ നിൽക്കുന്നവയാണ്. ഇപ്പോൾ മകൾ കുഞ്ഞാറ്റക്കൊപ്പമുള്ള ഉർവശിയുടെയും കുടുംബത്തിന്റെയും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. താരം തന്നെയാണ് മകൾക്കൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
ഉർവശിക്കും കുഞ്ഞാറ്റയ്ക്കുമൊപ്പം ഉർവശിയുടെ ഭർത്താവ് ശിവപ്രസാദ്, മകൻ ഇഷാൻ എന്നിവരെയും ചിത്രങ്ങളിൽ കാണാൻ സാധിക്കും. വിദേശത്ത് പഠിക്കുകയാണ് കുഞ്ഞാറ്റയെന്ന തേജ ലക്ഷ്മി. അവധിക്കാലം ആസ്വദിക്കാനായി ഉർവശിയുടെ ചെന്നൈയിലെ വീട്ടിലെത്തിയിരിക്കുകയാണ് ഇപ്പോൾ കുഞ്ഞാറ്റ. കുഞ്ഞാറ്റയെയും ഉർവശിയെയും ഒരുമിച്ചുകണ്ടതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ആരാധകർ.
മനോജ് കെ ജയനുമായി വേർപിരിഞ്ഞ ഉർവശി 2013-ൽ ചെന്നൈയിലെ ബിൽഡറായ ശിവപ്രസാദിനെ വിവാഹം ചെയ്യുകയായിരുന്നു. 2011-ലായിരുന്നു മനോജ് കെ ജയനും ആശയും തമ്മിലുള്ള വിവാഹം നടന്നത്.