‘അവൾ അഹങ്കാരി’; മഹിമ നമ്പ്യാരെ 7 വർഷം വാട്സാപ്പിൽ ബ്ലോക്ക് ചെയ്ത് ഉണ്ണി മുകുന്ദൻ

Date:

Share post:

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഉണ്ണി മുകുന്ദൻ. നിരവധി ചിത്രങ്ങളിൽ വേഷമിട്ടെങ്കിലും ആർഡിഎക്സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നായികയാണ് മഹിമ നമ്പ്യാൻ. ഇപ്പോൾ ഇരുവരുമായി ബന്ധപ്പെട്ട് വരുന്ന ഒരു വാർത്തയാണ് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഉണ്ണി മുകുന്ദൻ ഏഴ് വർഷം തന്നെ വാട്‌സാപ്പിൽ ബ്ലോക്ക് ചെയ്തിരുന്നുവെന്നാണ് മഹിമ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. അതിന്റെ കാരണവും താരം വ്യക്തമാക്കി.

‘ഉണ്ണി മുകുന്ദൻ എന്നെ ഏഴ് വർഷം വാട്‌സാപ്പിൽ ബ്ലോക്ക് ചെയ്തിട്ടുണ്ട്. മാസ്‌റ്റർപീസ് എന്ന സിനിമയിലാണ് ഞങ്ങൾ ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. അതിൽ ഉണ്ണി വില്ലൻ ആയിരുന്നു. ആ സിനിമയിൽ ഞാനുമൊരു കഥാപാത്രം ചെയ്‌തിരുന്നു. ഉണ്ണി ആ സമയത്ത് ഭയങ്കര ചൂടൻ ആയിരുന്നു. എന്നോട് പേര് ചോദിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. എനിക്ക് വളർത്തുനായകളെ വലിയ ഇഷ്‌ടമാണ്, ഞാൻ വീട്ടിൽ അവയെ വളർത്താറുണ്ട്. ഉണ്ണിക്കും നായകളെ ഇഷ്‌ടമാണ്. എന്റെ നായയുടെ ട്രെയിനർ റോട്ട്‌വീലറിനെ ബ്രീഡ് ചെയ്യുന്നുണ്ട്. ഉണ്ണിമുകുന്ദന് ഒരു റോട്ട്‌വീലറിനെ ഗിഫ്റ്റ് കൊടുക്കാൻ അവർക്ക് താല്പ‌ര്യം താല്‌പര്യം ഉണ്ടെന്ന് അവർ എന്നോട് പറഞ്ഞു. പക്ഷേ എന്റെ കയ്യിൽ ഉണ്ണിയുടെ നമ്പർ ഇല്ല.

അപ്പോൾ തിരക്കഥാകൃത്തായ ഉദയകൃഷ്‌ണയെ ഞാൻ വിളിച്ചു. ഉദയേട്ടൻ എന്റെ ഗോഡ്‌ഫാദറാണ്. ഞാൻ ഉദയേട്ടനെ ഉദയൻ എന്ന് പേരുപറഞ്ഞാണ് വിളിക്കുക. ഞാൻ ഉദയേട്ടനിൽ നിന്ന് ഉണ്ണി മുകുന്ദന്റെ നമ്പർ വാങ്ങി. എന്നിട്ട് ഉണ്ണിക്ക് വാട്‌സാപ്പിൽ ഒരു വോയ്‌സ് മെസേജ് അയച്ചു. “ഉണ്ണി.. ഞാൻ മഹിമ ആണ്, എന്നെ പരിചയം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. ഉദയൻ ആണ് എനിക്ക് ഉണ്ണിയുടെ നമ്പർ തന്നത്. ഇങ്ങനെ ഒരു കാര്യമുണ്ട്. ഉദയൻ പറഞ്ഞു, ഉണ്ണിയോട് നേരിട്ട് പറയാൻ. അങ്ങനെയാണ് വോയ്സ് അയക്കുന്നത്” എന്ന്. ഞാൻ ഈ പറയുന്നതിന് ഇടയിൽ ഉദയൻ, ഉദയൻ എന്ന് രണ്ട് മൂന്ന് തവണ പറയുന്നുണ്ട്. ഉണ്ണി വോയ്‌സ്മെസേജ് കേട്ടു. രണ്ടാമത്തെ മെസേജ് അയക്കാൻ നോക്കുമ്പോൾ ഉണ്ണി എന്നെ ബ്ലോക്ക് ചെയ്തിരിക്കുന്നു.

എനിക്ക് കാര്യം മനസിലായില്ല. അതുകഴിഞ്ഞ് ഉദയൻ എന്നെ വിളിച്ചിട്ട് ചോദിച്ചു, “നീ ഉണ്ണിയോട് ഉദയൻ എന്ന് പറഞ്ഞോ ?” ഞാൻ പറഞ്ഞു പറഞ്ഞു, അറിയാതെ വന്നുപോയി. ഉണ്ണി, ഉദയനെ വിളിച്ചിട്ടു പറഞ്ഞത്രേ “അവൾ എന്തൊരു അഹങ്കാരി ആണ് അവൾ ഉദയേട്ടനെ ഉദയാ എന്ന് വിളിക്കുന്നു. മുതിർന്നവരെ ഇങ്ങനെയാണോ വിളിക്കേണ്ടത്”എന്ന്. ഇതു കേട്ട് ചൂടായിട്ടാണ് എന്നെ ഉണ്ണി ബ്ലോക്ക് ചെയ്യുന്നത്. പിന്നെ ആ ബ്ലോക്ക് ഏഴു വർഷം അങ്ങനെ കിടന്നു’ എന്നാണ് മഹിമ നമ്പ്യാർ പറഞ്ഞത്.

‘ഞാൻ മഹിമയെ ബ്ലോക്ക് ചെയ്‌ത ശേഷം പിന്നീട് ഈ സംഭവമേ മറന്നു. പിന്നെ വർഷങ്ങൾക്ക് ശേഷം ഞാൻ കാണുന്നത് പുള്ളിക്കാരി ആർഡിഎക്‌സിൽ അഭിനയിച്ച് ഹിറ്റ് ആയി നിൽക്കുന്നതാണ്. അതിനു ശേഷം രഞ്ജിത്ത് ശങ്കർ എന്നോട് ഈ സിനിമയുടെ കഥ പറഞ്ഞു. മഹിമയാണ് നായിക എന്നും പറഞ്ഞപ്പോൾ ബ്ലോക്കിൻ്റെ കാര്യം ഓർമ്മ വന്നു. ഉടനെ അൺബ്ലോക്ക് ചെയ്ത് മഹിമയ്ക്ക് മെസേജ് അയച്ചു. “ഞാൻ ഉണ്ണിയാണ്. ഈ സിനിമയിൽ മഹിമ അഭിനയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്” എന്നൊക്കെ. ഞാൻ ജയ് ഗണേഷിൻ്റെ കോ-പ്രൊഡ്യൂസർ കൂടി ആണല്ലോ, നമുക്ക് ബുദ്ധിമുട്ട് ഒന്നും ഉണ്ടാകരുതല്ലോ. അപ്പോഴത്തെ ദേഷ്യത്തിൽ മഹിമയെ ബ്ലോക്ക്‌ ചെയ്‌തതാണ്. പിന്നെ അതൊക്കെ മറന്നു’ എന്ന് ഉണ്ണി മുകുന്ദനും തുറന്നു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

2025ൽ ഗതാഗതം സുഗമമാകും; പാർക്കിങ്ങ്, സാലിക് നിരക്കുകൾ മാറും

2025ൽ മുതൽ യുഎഇയിൽ നിലവിൽ വരുന്ന പ്രധാനപ്പെട്ട പത്ത് മാറ്റങ്ങളും പുതുക്കിയ ഫീസ് നിരക്കുകളേക്കുറിച്ചും അറിയാം. ഗതാഗതം സുഗമമാകുന്ന പുതിയ പാതകളും സംവിധാനങ്ങളും നിലവിൽ...

‘ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെ; ഫോൺ വിളിച്ചാലും അവൻ എടുക്കാറില്ല’; മനസുതുറന്ന് ഹർഭജൻ സിങ്

എം.എസ് ധോണിയുമായുള്ള ബന്ധത്തേക്കുറിച്ച് ചില തുറന്നുപറച്ചിലുകൾ നടത്തുകയാണ് ഹർഭജൻ സിങ്. ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെയായെന്നും താൻ ഫോൺ വിളിച്ചാൽ പോലും ധോണി കോൾ...

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് അവസരം; 5000 ദിർഹം ശമ്പളത്തിൽ സൗജന്യ നിയമനം

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് മികച്ച അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിലാണ് പുരുഷ നഴ്‌സുമാരുടെ ഒഴിവുകളുള്ളത്. നിലവിലുള്ള 100...

കീര്‍ത്തി സുരേഷിന്റെ വിവാഹം ഡിസംബർ 12ന്; ആശംസകളുമായി ആരാധകർ

നടി കീർത്തി സുരേഷിന്റെ വിവാഹ തിയതി പുറത്തുവിട്ടു. ഡിസംബർ 12ന് ​ഗോവയിൽ വെച്ചാണ് താരം വിവാഹിതയാകുന്നത്. ഏറെക്കാലമായി കീർത്തിയുടെ സുഹൃത്തായ ആന്റണി തട്ടിലാണ് വരൻ....