അണ്ടർ 19 ഏഷ്യാ കപ്പ്, ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ

Date:

Share post:

വരാനിരിക്കുന്ന അണ്ടർ 19 ഏഷ്യാ കപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. യുഎഇയിൽ അടുത്ത മാസം നടക്കാനിരിക്കുന്ന ടൂർണമെൻ്റിനു വേണ്ടിയുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. 15 അംഗ ടീമിനൊപ്പം മൂന്ന് സ്റ്റാൻഡ് ബൈ താരങ്ങൾ ഉണ്ടാവും. ഇവർക്കൊപ്പം നാല് റിസർവ് താരങ്ങളുമുണ്ട്. സ്റ്റാൻഡ് ബൈ താരങ്ങൾ മാത്രമാവും ടീമിനൊപ്പം യാത്ര ചെയ്യുക.

കഴിഞ്ഞ അണ്ടർ 19 ലോകകപ്പ് ടീമിലെ റിസർവ് താരമായിരുന്ന പഞ്ചാബ് താരം ഉദയ് സഹറൻ ആയിരിക്കും ടീമിനെ നയിക്കുക. രാജസ്ഥാനിൽ ജനിച്ച ഉദയ് 14ആം വയസിൽ ക്രിക്കറ്റ് മോഹവുമായി പഞ്ചാബിലേക്ക് കുടിയേറിയ വ്യക്തിയാണ്. നാളെ ഫൈനൽ നടക്കാനിരിക്കുന്ന ചതുർ അംഗ ടൂർണമെൻ്റിൽ മികച്ച പ്രകടനം നടത്തിയ താരങ്ങളും ടീമിൽ ഇടം നേടിയിട്ടുണ്ട്. ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നിവർ ഉൾപ്പെട്ട ടൂർണമെൻ്റിൽ ഇന്ത്യയുടെ രണ്ട് അണ്ടർ 19 ടീമുകൾ കളിച്ചിരുന്നു. ഈ രണ്ട് ടീമുകൾ തമ്മിലാണ് നാളെ ഫൈനൽ മത്സരം നടക്കുക. ഇതിൽ ഇന്ത്യ എ സ്ക്വാഡ് ക്യാപ്റ്റനാണ് ഉദയ് സഹറൻ. എന്നാൽ ഇന്ത്യ ബി സ്ക്വാഡ് ക്യാപ്റ്റൻ കിരൺ ചോമാലെയ്ക്ക് അവസരം ലഭിച്ചില്ല.

ഇന്ത്യ അണ്ടർ 19 സ്ക്വാഡ്: അർഷിൻ കുൽകർണി , ആദർശ് സിംഗ്, രുദ്ര മയൂർ പട്ടേൽ, സച്ചിൻ ദാസ്, പ്രിയൻഷു മോളിയ, മുഷീർ ഖാൻ , ഉദയ് സഹറൻ(C), അറവെള്ളി അവനിഷ് റാവു(WK), സൗമി കുമാർ പാണ്ഡേ(VC), മുരുകൻ അഭിഷേക് , ഇന്നേഷ് മഹജൻ (WK), ധനുഷ് ഗൗഡ, ആരാധ്യ ശുക്ല , രാജ് ലിമ്പനി , നാമൻ തിവാരി

സ്റ്റാൻഡ് ബൈ താരങ്ങൾ: പ്രേം ദേവ്കർ , അൻഷ് ഗോസായി , Md. അമാൻ.

ഡിസംബർ എട്ടിന് അഫ്ഗാനിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്നത്. അതേസമയം ബംഗ്ലാദേശ്, ശ്രീലങ്ക, യുഎഇ, നേപ്പാൾ എന്നിവർക്കൊപ്പം ജപ്പാനും ഏഷ്യാ കപ്പിൽ കളിക്കുന്നുണ്ട്. ഡിസംബർ 17ന് ഫൈനൽ മത്സരം നടക്കും. അണ്ടർ 19 ഏഷ്യാ കപ്പിൽ 8 തവണ ജേതാക്കളായ ഇന്ത്യ ഏറ്റവുമധികം കിരീടം നേടിയ ടീമാണ് എന്ന പ്രത്യേകത കൂടിയുണ്ട്. കഴിഞ്ഞ ഏഷ്യാ കപ്പിലും ഇന്ത്യ തന്നെയായിരുന്നു ചാമ്പ്യന്മാർ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...