ഇന്ത്യയിലെ വാക്സിനേഷൻ്റെ കഥ പറയുന്ന ‘ദി വയൽ: ഇന്ത്യാസ് വാക്സിൻ സ്റ്റോറി’ ഉടൻ

Date:

Share post:

ഇന്ത്യയുടെ കോവിഡ് വാക്‌സിനേഷന്‍ പദ്ധതിയുടെ നാള്‍വഴികൾ പറയുന്ന ഡോക്യുമെൻ്ററി ‘ദി വയല്‍: ഇന്ത്യാസ് വാക്‌സിന്‍ സ്റ്റോറി’ ഹിസ്റ്ററി ടിവി 18 നിലൂടെ സംപ്രേഷണത്തിനൊരുങ്ങുന്നു. വെള്ളിയാഴ്ച രാത്രി എട്ട് മണിക്കാണ് സംപ്രേഷണം.

ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതികളിലൊന്നായിരുന്നു രാജ്യത്ത് നടന്നത്. ഡോക്യുമെൻ്ററിയില്‍ അവതാരകനാകുന്നത് ബോളിവുഡ് നടന്‍ മനോജ് ബാജ്‌പേയ് ആണ്. 60 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിൽ കോവിഡ് രൂക്ഷമായ സമയത്ത് രാജ്യം വാക്‌സിന്‍ വികസിപ്പിക്കുന്നതും രാജ്യത്ത് നല്‍കുന്നതും വിദേശത്തേക്ക് കയറ്റി അയക്കുന്നതുമാണ് ഇതിവൃത്തം.

പ്രധാനമന്ത്രി നരേന്ദ്രമോദി, സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അഡാര്‍ പൂനവാല, മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബില്‍ ഗേറ്റ്‌സ്, ഐസിഎംആർ ശാസ്ത്രജ്ഞന്‍ ഡോ. സുമിത് അഗര്‍വാൾ തുടങ്ങിയവരും ഡോക്യുമെൻ്ററിയിലുണ്ട്. കോവിഡ് കാലത്ത് ജീവന്‍ പണയം വെച്ച് ജോലി ചെയ്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ആദരം കൂടിയാണ് ഈ ഡോക്യുമെൻ്ററിയെന്ന് അവതാരകനായ മനോജ് ബാജ്‌പേയ് പറഞ്ഞു. നമ്മള്‍ ഇന്ന് ധൈര്യപൂര്‍വം വീടിന് പുറത്തിറങ്ങാൻ കാരണം ആരോഗ്യപ്രവര്‍ത്തകരാണെന്നും താരം വ്യക്തമാക്കി. ഈ ഡോക്യുമെൻ്ററിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുല്‍ഖര്‍ സല്‍മാന്റെ ‘ലക്കി ഭാസ്‌കര്‍’ നിങ്ങളുടെ സ്വീകരണമുറിയിലേയ്ക്ക്; 28ന് ഒടിടി പ്രദർശനം ആരംഭിക്കും

ദുൽഖർ സൽമാൻ നായകനായെത്തിയ തെലുങ്ക് ചിത്രം 'ലക്കി ഭാസ്കർ' ഒടിടിയിലേയ്ക്ക് എത്തുന്നു. നവംബർ 28-ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തുന്നത്. തെലുങ്ക്, തമിഴ്,...

കഠിനമായ ശൈത്യം; അഭയാർത്ഥികൾക്കായി ശീതകാല സഹായപദ്ധതിക്ക് തുടക്കമിട്ട് യുഎഇ

ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ശൈത്യം അതികഠിനമാകുന്നതോടെ അഭയാർത്ഥികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി യുഎഇ. ശീതകാല സഹായപദ്ധതിക്കാണ് യുഎഇ തുടക്കമിട്ടിരിക്കുന്നത്. ശൈത്യകാലത്ത് അഭയാർത്ഥികളുടെ ആരോ​ഗ്യം സംരക്ഷിക്കുന്നതിനുള്ള...

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...