റിലീസിന് മുമ്പ് മമ്മൂട്ടിയുടെ ‘ഭ്രമയു​ഗ’ത്തിന് പൂട്ട് വീഴുമോ? പ്രദർശനം തടയാൻ കുഞ്ചമൺ കുടുംബം ഹെെക്കോടതിയിൽ

Date:

Share post:

മലയാള സിനിമാ പ്രേക്ഷകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ‘ഭ്രമയുഗം’. ഫെബ്രുവരി 15നാണ് ചിത്രം തിയേറ്ററിലെത്തുക. എന്നാൽ അതിന് മുന്നോടിയായി വലിയൊരു പ്രതിസന്ധിയെ നേരിടുകയാണ് ചിത്രം. ചിത്രം റിലീസ് ചെയ്താൽ അത് കുടുംബത്തിന്റെ സൽപ്പേരിന് കളങ്കം വരുത്തുമെന്നും അതിനാൽ പ്രദർശനം തടയണമെന്നും ആവശ്യപ്പെട്ട് കുഞ്ചമൺ കുടുംബം ഹെെക്കോടതിയെ സമീപിച്ചതോടെയാണ് അണിയറപ്രവർത്തകർ പുലിവാല് പിടിച്ചിരിക്കുന്നത്.

രാഹുൽ സദാശിവൻ തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ കുഞ്ചമൺ പോറ്റി എന്ന ദുർമന്ത്രവാദിയായാണ് മമ്മൂട്ടി എത്തുന്നത്. എന്നാൽ കുഞ്ചമൺ ഇല്ലക്കാർ പരമ്പരാ​ഗതമായി ദുർമന്ത്രവാദം ചെയ്യുന്നവരല്ലെന്നും സിനിമ റിലീസ് ചെയ്താൽ തന്റെ കുടുംബത്തെ മോശമായി ബാധിക്കുമെന്നുമാണ് ഹർജിക്കാരനായ കുഞ്ചമൺ കുടുംബാംഗം പി.എം.ഗോപി ആരോപിക്കുന്നത്.

‘കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിൽ കുഞ്ചമൺ ഇല്ലക്കാരെക്കുറിച്ച് പറയുന്നത് പരമ്പരാഗതമായി ദുർമന്ത്രവാദം ചെയ്യുന്നവരെല്ലെന്നാണ്. എന്നാൽ ഭ്രമയുഗത്തിൻ്റെ പുറത്തുവന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് ഇത് ഐതിഹ്യമാലയിൽ നിന്ന് എടുത്തിട്ടുള്ള കുഞ്ചമൺകാരുടെ തന്നെ കഥയെന്നാണ്. മമ്മൂട്ടിയുടെ കഥാപാത്രമായ കുഞ്ചമൺ പോറ്റി ദുർമന്ത്രവാദം ചെയ്യുന്ന ആളാണ്. ഇത് ഞങ്ങളുടെ കുടുംബത്തിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കും. അതിനാൽ ചിത്രത്തിനനുവദിച്ച സെൻസർ സർട്ടിഫിക്കറ്റ് പിൻവലിക്കണമെന്നും പ്രദർശനാനുമതി റദ്ദാക്കണം’ എന്നുമാണ് പരാതിക്കാരൻ ആവശ്യപ്പെടുന്നത്.

ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കേന്ദ്ര സർക്കാരിന്റെയുൾപ്പെടെ വിശദീകരണം തേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ റിലീസിന് മുമ്പ് മമ്മൂട്ടിയുടെ ഭ്രമയു​ഗത്തിന് പൂട്ട് വീഴുമോ എന്ന ചോദ്യമാണ് പ്രേക്ഷകർ ചോദിക്കുന്നത്. എന്തായാലും സംഭവത്തേക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളിൽ ചൂടുപിടിച്ച ചർച്ചകളാണ് നടക്കുന്നത്.

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സന്തോഷ സുദിനം; സഞ്ജുവിന്റെ പിറന്നാള്‍ ആഘോഷമാക്കി ഇന്ത്യന്‍ ടീം

സഞ്ജു സാംസൻ്റെ ജന്മദിനം ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയിൽ ടി20 പരമ്പരയിലെ രണ്ടാം ടി20ക്ക് വേദിയായ സെൻ്റ് ജോർജ്‌സ് പാർക്കിൽ നിന്ന് സെഞ്ചൂറിയനിലേക്ക്...

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ്; 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങി ‘കല്‍ ഹോ നാ ഹോ’

ബോളിലുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായ 'കല്‍ ഹോ നാ ഹോ' വീണ്ടുമെത്തുന്നു. 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങിയിരിക്കുകയാണ് ചിത്രം. നവംബർ 15-ന് ചിത്രം റീ-റിലീസ്...

ദുബായിൽ ആദ്യത്തെ എയർ ടാക്‌സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു

ദുബായിൽ ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ...

ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരം; റെക്കോർഡ് സ്വന്തമാക്കി അഫ്ഗാൻ യുവതാരം

ഏകദിന ക്രിക്കറ്റില്‍ റെക്കോർഡ് സൃഷ്ടിച്ച് അഫ്ഗാനിസ്ഥാൻ്റെ യുവതാരം റഹ്‌മാനുള്ള ഗുർബാസ്. ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ്...