എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യവേ യുവ നടിയോട് അപമര്യാദമായി പെരുമാറിയെന്ന സംഭവത്തിൽ പ്രതിയായ തൃശൂർ സ്വദേശി ആന്റോ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. എന്നാൽ നടി പറയുന്നത് പോലെ ഒന്നും നടന്നിട്ടില്ലെന്നും വിൻഡോ സീറ്റുമായി ബന്ധപ്പെട്ട തർക്കം മാത്രമാണ് ഉണ്ടായതെന്നും ആന്റോ ജാമ്യാപേക്ഷയിൽ പറയുന്നു. വിമാനത്തിലെ ജീവനക്കാർ ഇടപെട്ട് പ്രശ്നം പരിഹരിച്ചതാണെന്നും ആന്റോ അപേക്ഷയിൽ പറഞ്ഞു.
അതേസമയം വിമാനം പുറപ്പെടുന്നതിന് മുൻപാണ് സംഭവം ഉണ്ടായത്. അതുകൊണ്ട് തന്നെ കേസ് എടുക്കാനുള്ള അധികാരം മുംബൈ പൊലീസിനാണെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി. എന്നാൽ ഇൻസ്റ്റഗ്രാമിൽ യുവനടിയുടെ പോസ്റ്റ് കണ്ടപ്പോഴാണ് താൻ പരാതി വിവരം അറിയുന്നതെന്നും ആന്റോ വ്യക്തമാക്കി. എന്നാൽ പ്രതി ആന്റോ ഒളിവിലാണെന്നും മൊഴി എടുക്കാൻ സാധിച്ചിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്.