‘മെഹന്ദി ലഗാ കേ രഖ്‌ന…’, ഷാറൂഖ് ഖാന്റെ സൂപ്പർ ഹിറ്റ്‌ ഗാനം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് ഓസ്കർ അക്കാദമി

Date:

Share post:

ഓസ്കർ അക്കാദമിയുടെ സമൂഹ മാധ്യമ പേജിൽ ഇടം പിടിച്ച് ഷാറൂഖ് ഖാന്റെ ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ ‘മെഹന്ദി ലഗാ കേ രഖ്‌ന’ എന്ന ഗാനം. ഓസ്കർ അക്കാദമിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 1995-ലെ ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ’യിലെ “മെഹന്ദി ലഗാ കേ രഖ്ന” എന്ന ക്ലാസിക് ഗാനത്തിന് ചുവടുവെക്കുന്ന ഷാറൂഖ് ഖാനും കാജോളും’ എന്ന അടിക്കുറിപ്പോടെയാണ് ഗാനം ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അക്കാദമിയുടെ പോസ്റ്റ് ഷാറൂഖ് ഖാൻ ആരാധകർക്കിടയിൽ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ മീഡിയയിൽ പുരോഗമിക്കുകയാണ്. ഷാറൂഖ് ഖാന്റെ ഏറ്റവും വലിയ ഫാനാണ് ഓസ്കർ എന്നാണ് ആരാധകരുടെ പക്ഷം. അതേസമയം ഷാറൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഡങ്കി’ ഓസ്‌കറില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി ആയാണോ അതോ മറ്റേതെങ്കിലും വിഭാഗത്തിലാണോ ചിത്രം മത്സരിക്കാന്‍ ഒരുങ്ങുന്നത് എന്ന കാര്യം വ്യക്തമായിട്ടില്ല.

തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന ഷാറൂഖ് ഖാൻ ചിത്രമാണ് ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ’. 1995 ൽ ആദിത്യ ചോപ്ര സംവിധാനം ചെയ്ത ഈ ചിത്രത്തിന് ഇന്നും ആരാധകരും കാഴ്ച്ചക്കാരും ഏറെയാണ്. കജോൾ-ഷാറൂഖ് ഖാൻ പ്രധാനവേഷത്തിലെത്തി ചിത്രത്തിലെ ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റായിരുന്നു. ഇന്നും ജനങ്ങൾ ചിത്രത്തിലെ ഗാനങ്ങൾ മൂളിനടക്കുന്നുണ്ട്.

റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഓസ്‌കറില്‍ മത്സരിക്കാന്‍ ഒരുങ്ങുന്ന മൂന്നാമത്തെ ചിത്രമായിരിക്കും ‘ഡങ്കി’. എന്നാൽ ഇതിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. അശുതോഷ് ഗോവാരിയുടെ ‘സ്വദേശ്’, 2005 ൽ പുറത്തിറങ്ങിയ ‘പഹേലി’ എന്നിവയാണ് ഇതിന് മുമ്പ് ഓസ്കർ പട്ടിക‍യിൽ ഇടംപിടിച്ച ഷാരുഖ് ഖാൻ ചിത്രങ്ങൾ. ഷാറൂഖ് ഖാന്റെ കരിയറിലെ ഏറ്റവും മികച്ച വർഷമായിരുന്നു 2023. ഒരു ഇടേവളക്ക് ശേഷം നടന്റേതായി പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങളും വലിയ ഹിറ്റായിരുന്നു. കഴിഞ്ഞ വർഷം ബോക്സോഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത് ഷാറൂഖ് ഖാൻ ചിത്രങ്ങളായിരുന്നു. എന്നാൽ 2024 ൽ പുതിയ ചിത്രങ്ങളൊന്നും നടൻ പ്രഖ്യാപിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് ഡിസംബറിൽ സൗദിയിൽ തുടക്കം

അന്താരാഷ്ട്ര ഡോഗ് ഷോയ്ക്ക് അടുത്ത മാസം സൗദിയിൽ തുടക്കമാകും. റിയാദ് സീസണിന്റെ ഭാഗമായി ഡിസംബർ രണ്ട് മുതൽ ഏഴ് വരെയായിരിക്കും അന്താരാഷ്ട്ര ഡോഗ് ഷോ...

മാസ് വൈബ്സ് 2024 ശനിയാഴ്ച ഷാർജയിൽ; മന്ത്രി വീണ ജോർജ് മുഖ്യാതിഥി

യു.എ.ഇയിലെ പ്രവസി മലയാളികളുടെ കൂട്ടായ്മയായ മാസ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ മെഗാ ഇവൻ്റ് "മാസ് വൈബ്സ് 2024 " നവംമ്പർ 23ന്. ശനിയാഴ്ച വൈകീട്ട്...

യുഎഇ ദേശീയ ദിനം; പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനം പ്രമാണിച്ച് രാജ്യത്തെ പൊതുമേഖലാ ജീവനക്കാർക്ക് 4 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബർ 2, 3 (തിങ്കൾ, ചൊവ്വ) ദിവസങ്ങളിലാണ് സർക്കാർ...