നടി തമന്നയും ബോളിവുഡ് നടൻ വിജയ് വർമയും ഡേറ്റിങ്ങിലാണോ എന്നത് കഴിഞ്ഞ കുറച്ചുനാളുകളായി സിനിമാ ലോകത്ത് സജീവമായി നിന്ന ചർച്ചയായിരുന്നു. ഫിലിം കമ്പാനിയനുമായി നടത്തിയ അഭിമുഖത്തിലാണ് തന്റെ പ്രണയവിവരം തമന്ന വെളിപ്പെടുത്തിയത്. ഒപ്പം അഭിനയിച്ചു എന്നതുകൊണ്ടുമാത്രം ഒരു സഹതാരവുമായി അടുപ്പമുണ്ടാവുമെന്ന് കരുതുന്നില്ലെന്ന് തമന്ന പറഞ്ഞു.
കേട്ടതെല്ലാം ഗോസിപ്പല്ലെന്നും താനും വിജയ് വർമയും പ്രണയത്തിലാണ് എന്നുമാണ് തമന്ന സമ്മതിച്ചിരിക്കുന്നത്. ലസ്റ്റ് സ്റ്റോറീസ് 2-ന്റെ സെറ്റിൽ വെച്ചാണ് വിജയ് വർമയുമായി അടുപ്പത്തിലായതെന്നും താൻ തേടിക്കൊണ്ടിരുന്നയാളാണ് അദ്ദേഹമെന്നും തമന്ന കൂട്ടിച്ചേർത്തു.
“വളരെയേറെ സ്വാഭാവികമായി ഉടലെടുത്ത ബന്ധമായിരുന്നു അത്. ഒരു സ്ത്രീ തന്റെ ജീവിതം മുഴുവനും ആർക്കെങ്കിലും വേണ്ടി മാറ്റിമറിക്കേണ്ടത് ഇന്ത്യയിലും ഉണ്ടെന്ന് ഞാൻ കരുതുന്നു. ഞാൻ ആഴത്തിൽ ശ്രദ്ധിക്കുന്ന ഒരു വ്യക്തിയാണ് വിജയ്. അതെ, അദ്ദേഹം എന്റെ സന്തോഷത്തിന്റെ ഇടമാണ്.” തമന്ന തുറന്നുപറഞ്ഞു.