തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ ഇഷ്ട താരജോഡികളാണ് സൂര്യയും ജ്യോതികയും. ഇരുവരുമായി ബന്ധപ്പെട്ട വാർത്തകൾ വലിയ താത്പര്യത്തോടെയാണ് ആരാധകർ വായിക്കുന്നതും. ഇപ്പോൾ ഇരുവരുടെയും മകനായ ദേവ് ആണ് സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുന്നത്. കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയിരിക്കുകയാണ് 14-കാരനായ ദേവ്.
മകൻ ബ്ലാക്ക് ബെൽറ്റ് നേടുന്ന ചടങ്ങിന് സാക്ഷിയാകാൻ സൂര്യ നേരിട്ടെത്തിയിരുന്നു. സദസിലിരുന്ന് വലിയ താത്പര്യത്തോടെ വേദിയിൽ നിൽക്കുന്ന മകന്റെ ദൃശ്യങ്ങൾ പകർത്തുന്ന സൂര്യയുടെ ചിത്രങ്ങൾ വൈറലാകുകയും ചെയ്തു. കൂടാതെ മകനോടൊപ്പം വേദി പങ്കിട്ട സൂര്യയുടെ മുഖത്ത് അച്ഛനെന്ന നിലയിലുള്ള അതിയായ സന്തോഷവും അഭിമാനവും പ്രകടമായിരുന്നു.
2006-ലാണ് സൂര്യയും ജ്യോതികയും തമ്മിലുള്ള വിവാഹം നടന്നത്. തുടർന്ന് 2007-ൽ മകൾ ദിയയും 2010-ൽ മകൻ ദേവും ജനിച്ചു. ദേവ് കായിക മേഖലയിൽ മികവ് പുലർത്തുമ്പോൾ 11-ാം ക്ലാസിൽ പഠിക്കുന്ന ദിയ സ്കൂളിലെ ഹൗസ് ക്യാപ്റ്റനാണ്. മുംബൈയിലെ അസെൻഡ് ഇന്റർനാഷണൽ സ്കൂളിലാണ് ദിയയും ദേവും പഠിക്കുന്നത്.
Proud Father Moment🫶❤️🩹#Suriya's son Dev got Black Belt holding in Karate🥋🔥pic.twitter.com/QuxwWz3877
— AmuthaBharathi (@CinemaWithAB) April 21, 2024