ആരോഗ്യം നിലനിർത്താനും രോഗങ്ങളിൽ നിന്നും രക്ഷനേടാനുമുള്ള ഉത്തമ മാർഗമാണ് വ്യായാമം. വ്യായാമത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ദമ്പതികളാണ് സൂര്യയും ജ്യോതികയും. ഇരുവരുടെയും വർക്ക്ഔട്ട് വീഡിയോകൾ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ജിമ്മിൽ ഒരുമിച്ച് വർക്കൗട്ട് ചെയ്യുന്നതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ജ്യോതിക.
‘ഡബിൾ സ്വെറ്റ്, ഡബിൾ ഫൺ’ എന്ന ക്യാപ്ഷനോടെയാണ് ജ്യോതിക വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് നിരവധിപേരാണ് വീഡിയോ കണ്ടത്. ഇതോടെ ആരാധകർ അഭിനന്ദനവുമായി എത്തുകയും ചെയ്തു. വളരെ ആത്മാർത്ഥതയോടെയാണ് ജ്യോതികയും സൂര്യയും വ്യായാമങ്ങൾ ചെയ്തുവരുന്നത്. ഇരുവരുടെയും വർക്ക്ഔട്ട് വീഡിയോ കണ്ട് വ്യായാമം ശീലമാക്കിയവരും നിരവധിയാണ്.
ഒറ്റയ്ക്കുള്ള വർക്ക് ഔട്ട് വീഡിയോകളും ജ്യോതിക തന്റെ ആരാധകരുമായി പങ്കിടാറുണ്ട്. പുഷ്അപ് മുതൽ ബാറ്റിൽ റോപ് വ്യായാമം വരെയുള്ളവ താരം അനായാസം ചെയ്യുന്നതിന്റെ വീഡിയോ ഇതിനോടകം വൈറലാകുകയും ചെയ്തിരുന്നു.