27 വർഷങ്ങൾക്ക് ശേഷം ‘അമ്മ’യിലേക്ക് തിരിച്ചുവന്ന് സുരേഷ് ഗോപി; വികാരനിർഭരനായി താരം

Date:

Share post:

27 വർഷത്തിന് ശേഷം കേന്ദ്രമന്ത്രി പദവിയോടെ ‘അമ്മ’യിലേക്ക് തിരിച്ചുവന്ന് സുരേഷ് ഗോപി. താരത്തിന് വൻ സ്വീകരണമാണ് സഹപ്രവർത്തകർ ഒരുക്കിയത്. മോഹൻലാൽ അദ്ദേഹത്തിന് ഉപഹാരം നൽകി ആദരിച്ചു. ഒടുവിൽ വികാരനിർഭരനായ താരം അമ്മയുടെ ആരംഭത്തെയും 1997-ൽ വൈസ് പ്രസിഡൻ്റ് പദവിയിലിരിക്കെ സംഘടനയിൽ നിന്നും പടിയിറങ്ങിപ്പോകേണ്ടി വന്നതിനെക്കുറിച്ചും മൺമറഞ്ഞുപോയ സഹപ്രവർത്തകരേക്കുറിച്ചുമെല്ലാം വാചാലനായി.

‘ഓരോ കഥാപാത്രത്തിലൂടെയും ഞാൻ വിരിഞ്ഞുവരുകയായിരുന്നു. ഞാൻ എന്ന വ്യക്തിയെ മെനഞ്ഞെടുക്കുന്നതിൽ സിനിമ വഹിച്ച പങ്ക് വലുതാണ്. അതിന്റെ ആഴം അളക്കാവുന്നതല്ല. എൻ്റെ കഥാപാത്രങ്ങൾക്കുവേണ്ടി എതിർഭാഗത്ത് നിന്ന് തല്ലുവാങ്ങിയവർ, എനിക്ക് ശക്തി നൽകിയവർ, സോമേട്ടൻ, രാജൻ പി. ദേവ്, എൻ.എഫ്. വർഗീസ്, നരേന്ദ്രപ്രസാദ്… ഒരുപാട് പേരോട് കടപ്പാടുണ്ട്. അതുപോലെ തന്നെ വ്യക്തിയെന്ന നിലയിൽ എനിക്ക് ബലം പകർന്ന കാക്കി എന്ന വേഷത്തെ ആദരവോടെ ഓർക്കുന്നു. സെറ്റിൽ ചായ തന്നവരും ഭക്ഷണം കഴിച്ച പാത്രം കഴുകി വൃത്തിയാക്കിയവരുമെല്ലാം. എന്റെ വ്യക്തിത്വം രൂപപ്പെടുത്തുന്നതിൽ വഹിച്ച പങ്ക് വലുതാണ്’ എന്നാണ് അദ്ദേഹം പറഞ്ഞത്.

അതോടൊപ്പം ദീർഘകാലം അമ്മയുടെ പ്രസിഡൻ്റായിരുന്ന ഇന്നസെൻ്റിനെയും സുരേഷ്ഗോപി സ്നേഹത്തോടെ സ്മരിച്ചു. വലിയ സ്ഫോടനങ്ങളെ ഏറുപടക്കത്തിന്റെ ശബ്ദത്തിലേക്കൊതുക്കിയ അമ്മയുടെ നാഥനായിരുന്നു ഇന്നസെന്റെന്നും നാളെ സംഘടനയെ നയിക്കുന്നവർക്ക് പാഠപുസ്‌തകമാകണം അദ്ദേഹമെന്നും താരം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൈക്കിൾ സവാരിക്കാർക്കായുള്ള ദുബായ് റൈഡ് നാളെ

മുപ്പത് ദിവസം നീണ്ടുനിൽക്കുന്ന ഫിറ്റ്നസ് ചലഞ്ചിൻ്റെ ഭാ​ഗമായി നടത്തുന്ന ദുബായ് റൈഡ് -സൈക്ലിങ് ഇവൻ്റ് നവംബർ 10 ഞായറാഴ്ച നടക്കും. റൈഡിൻ്റെ ഭാ​ഗമായി എമിറേറ്റിലെ...

ഗര്‍ഭിണി ഓടയിലേക്ക് വീണു; സംഭവം ആലപ്പുഴ നഗരത്തിൽ

ആലപ്പുഴ നഗരത്തിൽ നിര്‍മാണത്തിലിരുന്ന ഓടയിലേക്ക് ഗര്‍ഭിണി വീണു. ഭർത്താവിനൊപ്പം എത്തയ യുവതി ഇന്ദിരാ ജംഗ്ഷന് സമീപം ഓട മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. കഷ്ടിച്ചാണ് ഇവര്‍...

പുതുതലമുറയിലെ സിനിമ സംവിധായകർക്ക്​ തന്നെ വിളിക്കാൻ പേടിയെന്ന് ഇളയരാജ

പുതുതലമുറയിലെ സിനിമ സംവിധായകർക്ക്​ തന്നെ വിളിക്കാൻ പേടിയെന്ന് സംഗീതജ്ഞൻ ഇളയരാജ. ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിലാണ് അദ്ദേഹത്തിൻ്റെ​ പ്രതികരണം. കേരളത്തിലെ ഓരോ വീട്ടിലും മ്യൂസിക് ഡയറക്ടര്‍മാരുള്ള...

ഷാർജ പുസ്തകോത്സവത്തിൽ അപൂർവ്വ കയ്യെഴുത്ത് ശേഖരങ്ങൾ; മതിപ്പുവില 25 ലക്ഷം ദിർഹം വരെ

ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രദർശിപ്പിച്ചിരിക്കുന്ന അപൂർവ്വ കയ്യെഴുത്ത് പ്രതികൾ ശ്രദ്ധേയമാകുന്നു. വിശുദ്ധ ഖുർആൻ, ആൽഫ് ലൈലാ വാ ലൈല (ആയിരത്തൊന്ന് രാവുകൾ) എന്നിങ്ങനെ ലക്ഷങ്ങൾ...