അന്‍പത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ബിജുമേനോനും ജോജു ജോര്‍ജും മികച്ച നടന്മാർ. ‘ആർക്കറിയാം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബിജു മേനോൻ തെരഞ്ഞെടുക്കപ്പെട്ടത്. ജോജു ജോർജ് ‘നായാട്ട്’, ‘മധുരം’, ‘ഫ്രീഡം ഫൈറ്റ്’, ‘തുറമുഖം’ എന്നീ സിനിമകളിലൂടെ അവാർഡിന് അർഹനായി.
ഭൂതകാലം എന്ന സിനിമയിലെ അഭിനയത്തിന് രേവതിയെ മികച്ച നടിയായി തെരഞ്ഞെടുത്തു.
ജനപ്രിയ കലാമൂല്യ ചിത്രമായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം തെരഞ്ഞെടുത്തു.
മികച്ച സംവിധായകൻ- ദിലീഷ് പോത്തൻ. ‘ജോജി’ എന്ന ചിത്രം സംവിധാനം ചെയ്തതിനാണ് ദിലീഷ് പോത്തന് സംസ്ഥാന അവാർഡ് ലഭിച്ചത്.
മികച്ച ഗാനരചനയ്ക്കുള്ള അവാർഡ് ബി കെ ഹരിനാരായണന്.
മികച്ച ഗായകൻ-പ്രദീപ്. മിന്നൽ മുരളി എന്ന സിനിമയിലെ ഗാനത്തിലൂടെയാണ് പ്രദീപിന് പുരസ്കാരം ലഭിക്കുന്നത്.
മികച്ച ഗായിക-സിത്താര കൃഷ്ണകുമാർ. ‘കാണെക്കാണെ’ എന്ന ചിത്രത്തിലെ ഗാനത്തിനാണ് അവാർഡ് ലഭിച്ചത്.
മികച്ച വിഷ്വൽ എഫക്റ്റ്സ്- മിന്നൽ മുരളി എന്ന ചിത്രത്തിലെ വിഷ്വൽ എഫക്റ്റ്സിന് ആൻഡ്രൂസിന് അവാർഡ്.
‘ഫ്രീഡം ഫൈറ്റ്’ എന്ന സിനിമയ്ക്ക് സംവിധായകൻ ജിയോ ബേബിക്ക് പ്രത്യേക പരാമർശം. ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം ആര് ഗോപാലകൃഷ്ണന്റെ നഷ്ടസ്വപ്നങ്ങള്‍ക്ക് ലഭിച്ചു.
മികച്ച ചിത്രം- ആവാസവ്യൂഹം (സംവിധായകന്-കൃഷാന്ദ് ആര് കെ)
മികച്ച രണ്ടാമത്തെ ചിത്രം – ചവിട്ട്, നിഷിദ്ദോ
മികച്ച അവലംബിത തിരക്കഥ: ശ്യാം പുഷ്കരന് (ജോജി)
മികച്ച സ്വഭാവ നടി – ഉണ്ണിമായ (ജോജി)
മികച്ച ഛായാഗ്രഹണം – മധു നീലകണ്ഠന് (ചുരുളി)
മികച്ച ചലച്ചിത്ര ഗ്രന്ഥം – ചമയം (പട്ടണം റഷീദ്)
നവാഗത സംവിധായകന് – കൃഷ്ണേന്ദു കലേഷ്
നൃത്ത സംവിധാനം – അരുൾ രാജ്
ഡബ്ബിംഗ് ആർട്ടിസ്റ്റ് – ദേവി എസ് (ദൃശ്യം 2 )
വസ്ത്രാലങ്കാരം – മെൽവി ജെ (മിന്നൽ മുരളി)