നായകന്‍ പാതി വഴിയില്‍ മടങ്ങിയിട്ടും തളര്‍ന്നില്ല; കോപ്പ അമേരിക്ക കിരീടം ചൂടി അർജന്റീന

Date:

Share post:

കോപ്പ അമേരിക്ക കിരീടത്തിൽ മുത്തമിട്ട് അർജന്റീന. നായകൻ ലയണൽ മെസ്സി പാതി വഴിയിൽ മടങ്ങിയിട്ടും അർജൻ്റീന തളർന്നില്ല. എക്സ്ട്രാ ടൈമിലേക്ക് നീണ്ട പോരാട്ടത്തിൽ കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചാണ് മെസ്സിയും സംഘവും കോപ്പ അമേരിക്ക കിരീടം ചൂടിയത്. ഇതോടെ കൊളംബിയ കണ്ണീരോടെ മൊതാനം വിട്ടു.

112-ാം മിനിറ്റിൽ ലൊതാരോ മാർട്ടിനസാണ് അർജൻ്റീനയുടെ വിജയ ഗോൾ നേടിയത്. ആദ്യ പകുതിയും രണ്ടാം പകുതിയും ഗോൾ രഹിതമായതോടെ ഫൈനൽ പോരാട്ടം എക്സ്‌ട്രാ ടൈമിലേക്ക് കടക്കുകയായിരുന്നു. കോപ്പ അമേരിക്കയിൽ അർജന്റീനയുടെ 16-ാം കിരീട നേട്ടമാണിത്. രണ്ടാം പകുതിയിൽ ലയണൽ മെസ്സി പരുക്കേറ്റ് പുറത്തായത് ആരാധകർക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്. ഒടുവിൽ നിരാശ ആഹ്ലാദത്തിലേയ്ക്ക് വഴിമാറുകയായിരുന്നു.

ഒന്നര മണിക്കൂറിലേറെ വൈകിയാണ് ഫൈനൽ പോരാട്ടത്തിനു തുടക്കമായത്. അർജന്റീനയുടെ ആക്രമണങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. ആദ്യ മിനിറ്റിൽ തന്നെ അർജൻ്റീന കൊളംബിയൻ ബോക്‌സിലെത്തി. പിന്നാലെ സ്ട്രൈക്കർ ജൂലിയൻ അൽവാരസിൻ്റെ ഷോട്ട് ലക്ഷ്യം കാണാതെ പുറത്തേക്ക് പോയി. പിന്നീടങ്ങോട്ട് മത്സരം കടുത്തു. നിരനിരയായി കൊളംബിയൻ താരങ്ങൾ അർജന്റൈൻ ബോക്സിലേക്ക് പാഞ്ഞെത്തി. ആറാം മിനിറ്റിൽ കൊളംബിയൻ വിങ്ങർ ലൂയിസ് ഡിയാസിന്റെ ഷോട്ട് അർജൻ്റീനയുടെ ഗോൾകീപ്പർ എമിലിയാനോ കൈയിലാക്കി. ഏഴാം മിനിറ്റിൽ ജോൺ കോർഡോബയുടെ ഷോട്ട് നേരിയ വ്യത്യാസത്തിൽ ഗോൾ പോസ്റ്റിന് പുറത്തുപോയി.

വിങ്ങുകളിലൂടെ മുന്നേറിയ കൊളംബിയ പന്ത് കൈവശം വെച്ചും കളിച്ചു. വിങ്ങുകളിൽ നിന്നുള്ള മുന്നേറ്റം തടയാൻ അർജൻ്റീന പ്രതിരോധം നന്നായി വിയർത്തു. കിട്ടിയ അവസരങ്ങളിൽ അർജൻ്റീനയും ആക്രമിച്ചു. മെസ്സി മൈതാനമധ്യത്തിൽ ഇറങ്ങിയാണ് ടീമിന് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത്. എന്നാൽ ലക്ഷ്യം കാണാനായില്ല. 32-ാം മിനിറ്റിൽ അർജൻ്റീന ബോക്‌സിന് പുറത്തുനിന്ന് കൊളംബിയൻ മിഡ്‌ഫീൽഡർ ജെഫേഴ്‌സൺ ലെർമ ഉതിർത്ത ഷോട്ട് എമി സേവ് ചെയ്തു‌. അതിനിടെ മെസ്സി പരിക്കേറ്റ് മൈതാനത്ത് വീണു. പെട്ടെന്ന് തന്നെ താരം മത്സരത്തിലേക്ക് തിരിച്ചെത്തുകയും ചെയ്‌തു. ആദ്യ പകുതിയുടെ അവസാനം ഇരുടീമുകളും മുന്നേറിയെങ്കിലും ഗോൾ കണ്ടെത്താനായില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ അർജൻറീനയ്ക്ക് മുന്നിലെത്താൻ മികച്ച അവസരം കിട്ടി. 48-ാം മിനിറ്റിൽ കൊളംബിയൻ പ്രതിരോധത്തെ ഭേദിച്ച് മുന്നേറിയെങ്കിലും ഗോളിലെത്താനായില്ല. പിന്നാലെ കോർണറിൽ നിന്ന് കൊളംബിയൻ ഡിഫൻഡർ ഡേവിൻസൺ സാഞ്ചസിന്റെ ഹെഡർ ഗോൾബാറിന് പുറത്തുപോയി. 58-ാം മിനിറ്റിൽ ഇടതുവിങ്ങിൽ നിന്ന് മുന്നേറിയ ഡി മരിയയുടെ ഷോട്ട് കൊളംബിയൻ ഗോളി തട്ടിയകറ്റി. രണ്ടാം പകുതിയുടെ തുടക്കത്തിൽ അർജൻ്റീന നിരവധി മുന്നേറ്റങ്ങൾ നടത്തി.

65-ാം മിനിറ്റിൽ പരിക്കേറ്റതിനെത്തുടർന്ന് മെസ്സിയെ കളത്തിൽ നിന്ന് പിൻവലിച്ചു. നിക്കോളാസ് ഗോൺസാലസാണ് പകരക്കാരനായി ഇറങ്ങിയത്. പിന്നാലെ ഡഗൗട്ടിൽ നിന്ന് മെസ്സി പൊട്ടിക്കരയുന്നതിനും ഹാർഡ് റോക്ക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. മെസ്സി ഇല്ലെങ്കിലും മൈതാനത്ത് അർജൻറീന കടുത്ത പോരാട്ടം തന്നെ കാഴ്‌ചവെച്ചു. 75-ാം മിനിറ്റിൽ നിക്കോളാസ് ഗോൺസാലസ് അർജൻ്റീനയ്ക്കായി വലകുലുക്കിയെങ്കിലും ഓക്സൈഡായതിനാൽ ഗോൾ നിഷേധിച്ചു. 87-ാം മിനിറ്റിൽ നിക്കോളാസ് ഗോൺസാലസിൻ്റെ ഷോട്ട് ലക്ഷ്യം കാണാതെ പുറത്തുപോയി. പിന്നാലെ കളിയവസാനിച്ചതായി പ്രഖ്യാപിച്ച് റഫറിയുടെ വിസിലെത്തി. മത്സരം എക്സ്ട്രാടൈമിലേക്ക് നീണ്ടു.

എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയും ഗോൾരഹിതമായിരുന്നു. എന്നാൽ 112-ാം മിനിറ്റിൽ അർജന്റീനയുടെ രക്ഷകനായി ലൗട്ടാറോ മാർട്ടിനസെത്തി. മൈതാനമധ്യത്ത് നിന്് ന ഡീപോൾ നൽകിയ പന്ത് ലോ സെൽസോ സമയം പാഴാക്കാതെ ബോക്‌സിലേക്ക് നീട്ടി. ഓടിയെത്തിയ ലൗട്ടാറോ ഗോളിയെ മറികടന്ന് വലകുലുക്കി. പിന്നാലെ അർജൻ്റീന കോപ്പ കിരീടം സ്വന്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ചരിത്രം സൃഷ്ടിക്കാൻ യുഎഇയിൽ ‘പറക്കും ടാക്സികൾ’ വരുന്നു; അടുത്ത വർഷം സർവ്വീസ് ആരംഭിക്കും

യുഎഇയുടെ ​ഗതാ​ഗത വികസന വഴിയിലെ ചരിത്രമാകാൻ പറക്കും ടാക്സികൾ വരുന്നു. 2025-ന്റെ അവസാനത്തോടെ യുഎഇയുടെ മാനത്ത് പറക്കും ടാക്സികൾ സർവ്വീസ് ആരംഭിക്കുമെന്ന് ഇലക്ട്രിക് ഫ്ലയിങ്...

നടൻ ഡൽഹി ​ഗണേഷ് അന്തരിച്ചു

പ്രശസ്ത തമിഴ് ചലച്ചിത്ര നടൻ ഡൽഹി ​ഗണേഷ് (80) അന്തരിച്ചു. ഇന്നലെ രാത്രി 11 മണിയോടെ ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളാണ്...

യുഎഇയിൽ ശക്തമായ മൂടൽമഞ്ഞ്; റെഡ് അലർട്ട് പ്രഖ്യാപിച്ചു

യുഎഇയിൽ ശക്തമായ മൂടൽമഞ്ഞിനേത്തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാവിലെ 6 മണി മുതൽ 9.30 വരെയാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചത്....

സൈക്കിൾ സവാരിക്കാർക്കായുള്ള ദുബായ് റൈഡ് നാളെ

മുപ്പത് ദിവസം നീണ്ടുനിൽക്കുന്ന ഫിറ്റ്നസ് ചലഞ്ചിൻ്റെ ഭാ​ഗമായി നടത്തുന്ന ദുബായ് റൈഡ് -സൈക്ലിങ് ഇവൻ്റ് നവംബർ 10 ഞായറാഴ്ച നടക്കും. റൈഡിൻ്റെ ഭാ​ഗമായി എമിറേറ്റിലെ...