68മത് ദേശീയ ചലച്ചിത്ര പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. സൂരറൈ പോട്രിലെ അഭിനയത്തിലൂടെ അപർണ ബാലമുരളി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. സൂര്യയും(സൂരറൈ പോട്റ്) അജയ് ദേവ്ഗണും(താനാജി) മികച്ച നടന്മാർ. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അഭിനയത്തിന് ബിജു മേനോൻ മികച്ച സഹനടനുള്ള പുരസ്കാരത്തിന് അർഹനായി. അയ്യപ്പനും കോശിയിലൂടെ എത്തിയ നഞ്ചിയമ്മയാണ് മികച്ച പിന്നണി ഗായിക. അന്തരിച്ച സംവിധായകൻ സച്ചിക്കാണ് മികച്ച സംവിധായകനുള്ള (അയ്യപ്പനും കോശിയും) പുരസ്കാരം ലഭിച്ചത്.
മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡിന് സൂരറൈ പോട്രിലൂടെ ജി വി പ്രകാശ് കുമാര്‍ അർഹനായി. മികച്ച മലയാള സിനിമ സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ‘തിങ്കളാഴ്ച നിശ്ചയം’. മലയാള ചലച്ചിത്രം ‘വാങ്കി’ന് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു.
ശബ്ദിക്കുന്ന കലപ്പയുടെ ഛായാഗ്രാഹണത്തിന് നിഖില്‍ എസ് പ്രവീൺ പുരസ്കാരം നേടി. അനൂപ് രാമകൃഷ്ണന് എഴുതിയ എംടി: അനുഭവങ്ങളുടെ പുസ്തകം മികച്ച പുസ്തകം. മികച്ച വിദ്യാഭ്യാസ ചിത്രം ‘ഡ്രീമിംഗ് ഓഫ് വേര്‍ഡ്സ്’ (നന്ദൻ) ആണ്. മികച്ച വിവരണത്തിന് ശോഭ തരൂര്‍ ശ്രീനിവാസന് അവാർഡ്. മധ്യപ്രദേശ് മികച്ച ചലച്ചിത്ര സൌഹൃദ സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഉത്തരാഖണ്ഡിനും ഉത്തര്‍പ്രദേശിനും പ്രത്യേക പരാമര്‍ശം ലഭിച്ചിട്ടുണ്ട്.