‘ജീവിതത്തിന്റെ പലഘട്ടങ്ങളിലും തെറ്റ് പറ്റിയിട്ടുണ്ട്, എന്നാൽ കുറ്റബോധമില്ല’; തുറന്നുപറഞ്ഞ് അഭയ ഹിരൺമയി

Date:

Share post:

ഒരുപാട് ആരാധകരുള്ള ​ഗായികയാണ് അഭയ ഹിരൺമയി. എന്നാൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ വിമർശനങ്ങൾ ഉയരാറുണ്ട്. ഇപ്പോൾ തന്റെ സ്വകാര്യ ജീവിതം സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ വിമർശനങ്ങൾക്ക് മറുപടി നൽകുകയാണ് അഭയ. ജീവിതത്തിലെ പല ഘട്ടങ്ങളിലും എല്ലാവരെയും പോലെ തനിക്കും തെറ്റുകൾ പറ്റിയിട്ടുണ്ടെന്നും എന്നാൽ അതിന്റെ പേരിൽ കുറ്റബോധം തോന്നിയിട്ടില്ലെന്നും അഭയ തുറന്നുപറഞ്ഞു. തന്റെ പുതിയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു ഗായിക പ്രതികരണ കുറിപ്പ് പങ്കുവെച്ചത്.

‘ഇപ്പോൾ എന്നെ കൂടുതൽ സന്തോഷവതിയായി കാണുന്നുവെന്ന് ആളുകൾ പറയുന്നു. എൻ്റെ മുൻപത്തെ ജീവിതം നിങ്ങൾ കണ്ടിട്ടില്ല. അതൊരു കാലഘട്ടമാണ്. എന്റെ അമ്മ എപ്പോഴും എന്നെക്കുറിച്ചു പറയും, എന്തു തന്നെ സംഭവിച്ചാലും അവൾ ഹാപ്പിയാണെന്ന്. അതെ, എനിക്ക് തിരിച്ചടികൾ ഉണ്ടായിട്ടുണ്ട്. പക്ഷേ എന്റെ സന്തോഷം ആരെയും ആശ്രയിച്ചുകൊണ്ടായിരുന്നില്ല. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ നിങ്ങൾക്കെല്ലാം സംഭവിക്കുന്നതുപോലെ എനിക്കും തെറ്റുകൾ പറ്റി. പക്ഷേ അതിൽ ഇതുവരെ കുറ്റബോധം തോന്നിയിട്ടില്ല.

ജീവിതം എല്ലായ്പ്പോഴും എന്നെ മികച്ചതെന്തൊക്കെയോ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. തെറ്റുകൾ വരുത്തുക, അതിൽ നിന്നു പഠിക്കുക, വീണ്ടും തെറ്റുകൾ വരുത്തുക, അതിൽ നിന്നു വീണ്ടും പഠിക്കുക. അങ്ങനെയാണ് നമ്മൾ നമ്മുടെ ജീവിതം ജീവിക്കേണ്ടത്. നിങ്ങൾ ജീവിക്കാൻ ആഗ്രഹിക്കുന്ന നിമിഷത്തിൽ ജീവിക്കുക’ എന്നാണ് അഭയ ഹിരൺമയി കുറിച്ചത്. അധികം വൈകാതെ അഭയയുടെ വാക്കുകൾ സാമൂഹ്യമാധ്യമത്തിൽ ചർച്ചയാകുകയും ചെയ്തു.

അമ്മ ലതിക മോഹനൊപ്പം ഒരു കൃതി ആലപിക്കുന്നതിൻ്റെ വീഡിയോ കുറച്ച് ദിവസം മുമ്പ് അഭയ പങ്കുവെച്ചിരുന്നു. പിന്നാലെയാണ് സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള പ്രണയവും വേർപിരിയലും സംബന്ധിച്ച് അനാവശ്യ ആരോപണങ്ങൾ ഉയർന്നത്. പരിഹാസ കമൻ്റുകളോട് ഗായിക പ്രതികരിച്ചെങ്കിലും വിമർശനങ്ങൾ തുടരുകയായിരുന്നു. ഇതിനുപിന്നാലെയാണ് അഭയ പ്രതികരണ കുറിപ്പ് പങ്കുവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...