‘അടുത്ത ജന്മത്തിൽ ഒരു പെണ്ണായി ജനിക്കണം’: സുരേഷ് ​ഗോപി

Date:

Share post:

അടുത്ത ജന്മത്തിൽ ഒരു പെണ്ണായി ജനിക്കണമെന്ന ആ​ഗ്രഹം പറഞ്ഞ് സുരേഷ് ​ഗോപി. സ്ത്രീകൾ ഇങ്ങനെ ആഭരണമിട്ട് അണിഞ്ഞൊരുങ്ങുന്നതു കാണുമ്പോൾ തനിക്ക് പെണ്ണായി ജവനിക്കണമായിരുന്നു എന്ന് തോന്നിയിട്ടുണ്ടെന്നാണ് സുരേഷ് ​ഗോപി പറയുന്നത്.

“എന്റെ കയ്യിൽ ഒരുപാട് ആഭരണങ്ങൾ ഉണ്ട്. കയ്യിലുള്ള ഒരു മോതിരം എന്റെ മകളിൽനിന്ന് അടിച്ചു മാറ്റിയതാണ്. എന്റെ നല്ല ദിവസങ്ങളിൽ ഈ മോതിരം ഉണ്ടായിട്ടുണ്ട്. എന്റെ ചിന്തയെയും നല്ല സംസാരത്തെയും ഈ മോതിരം സഹായിച്ചിട്ടുണ്ട്.

ഈ ആഭരണങ്ങളൊക്കെ അണിയാൻ അടുത്ത ജന്മത്തിൽ എങ്കിലും പെണ്ണായി ജനിക്കാനാണ് ആഗ്രഹം. മകളുടെ കല്യാണത്തിന് വലിയൊരു മുത്തുമാല വാങ്ങിത്തരാമെന്നു ഭാര്യ രാധിക പറഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു. ചിലപ്പോൾ ആ സ്റ്റൈൽ പരീക്ഷിച്ചേക്കും. ഇതെല്ലാം ഇപ്പോൾ ഉത്തരേന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണ്. ഇപ്പോൾ പുരുഷന്മാരും സ്ത്രീകളുടെ ആഭരണങ്ങൾ ധരിക്കുന്നുവെന്ന് ഭാര്യ പറഞ്ഞു. ചിലപ്പോൾ ഞാൻ അതൊക്കെ ഇടും, അതൊന്നും പറയാൻ പറ്റില്ല എന്നാണ് സുരേഷ് ​ഗോപി അഭിമുഖത്തിൽ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...