അഭിമുഖങ്ങളിൽ വേറിട്ട ശൈലി സ്വീകരിച്ച് സാമൂഹികമാധ്യമങ്ങളിൽ ചർച്ചയാകാറുള്ള നടനാണ് ഷൈന്‍ ടോം ചാക്കോ. ഷൈനിന്റെ പുതിയൊരു അഭിമുഖമാണ് ഇപ്പോള്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്.
ഒരു തെലുങ്ക് അഭിമുഖത്തിനിടെ തന്റെ ഷര്‍ട്ട് ഊരി അവതാരകയ്ക്ക് നല്കാന് ശ്രമിക്കുകയാണ് ഷൈന്‍. ‘രംഗബലി’ എന്ന സിനിമയുടെ സംവിധായകന് പവന് ബസംസെട്ടിയും ഷൈനിനൊപ്പം അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. ഇതിനിടെയാണ് ഷൈനിന്റെ ഷര്‍ട്ടിനെ അവതാരക പ്രശംസിച്ചത്. ഇതോടെ അഭിമുഖത്തിനിടെ ഷര്‍ട്ടിന്റെ ബട്ടന്‍സ് ഊരി മാറ്റുകയാണ് ഷൈന്‍ ആദ്യം ചെയ്തത്.
ഷര്‍ട്ട് ഊരി നല്‍കാമെന്നും അത് ധരിക്കണമെന്നും അവതാരകയോട് ഷൈന്‍ ആവശ്യപ്പെട്ടു. ഊരി നല്കിയാല് ഇപ്പോള്‍ തന്നെ ധരിക്കാമെന്ന് അവതാരകയും പറയുകയും ചെയ്തു. ഇതിനിടെ ഷര്‍ട്ട് അഴിക്കുന്നത് സംവിധായകന് തടയുകയായിരുന്നു. ഇതോടെ അവതാരകയ്ക്ക് കൂളിംഗ് ഗ്ലാസ് നല്‍കുകയും ചെയ്തു.