മോഡലും അഭിനേതാവുമായ ഷിയാസ് കരീം വിവാഹിതനാകുന്നു. ദന്ത ഡോക്ടറായ റഹാനയാണ് വധു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ ഷിയാസ് തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
കഴിഞ്ഞ മാസം 20-നായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം നടന്നത്. എന്നാൽ നിശ്ചയം കഴിഞ്ഞ വിവരം ഇപ്പോഴാണ് ഷിയാസ് പുറംലോകത്തെ അറിയിച്ചത്. ‘എന്നെന്നേക്കുമായുള്ള തുടക്കം, സ്നേഹവും ചിരിയുമായി സന്തോഷകരമായ തുടക്കം’ എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. റിയാലിറ്റി ഷോകളിലൂടെ മലയാളികൾക്ക് സുപരിചിതനാണ് ഷിയാസ്. നിരവധി പേരാണ് ഇരുവർക്കും ആശംസ അറിയിച്ച് എത്തുന്നത്.