മന്ത്രി സ്ഥാനത്തിനല്ല, രാജ്യത്തെ ഭാവി ചാമ്പ്യൻമാർക്ക് കൂടി വേണ്ടിയാണ് ഈ സമരം ; ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ഷെയ്ന്‍ നിഗം

Date:

Share post:

ബ്രിജ് ഭൂഷൺ സിംഗിനെതിരെ ലൈംഗീകാരോപണത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി നടന്‍ ഷെയ്ന്‍ നിഗം. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഷെയ്ന്‍ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയറിച്ച് എത്തിയത്. ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമാണ് ബ്രിജ് ഭൂഷൺ.

നിരവധി കരുത്തരായ മത്സരാർത്ഥിളെ റിങ്ങിൽ മലർത്തിയടിച്ച് രാജ്യത്തിന്റെ അഭിമാന താരങ്ങളായവരെ, നീതികിട്ടാൻ തെരുവിലിറങ്ങി പോരാടിയവരെയാണ് പൊലീസിനെ ഉപയോഗിച്ച് വലിച്ചിഴച്ചും മർദ്ദിച്ചും അറസ്റ്റ് ചെയ്തു നീക്കിയത്. 700 ഓളം പേർക്കെതിരെ കേസെടുക്കുകയും ചെയ്തു. എന്നാൽ ഫെഡറേഷൻ പിരിച്ച് വിടുക, ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളുമായി താരങ്ങൾ പ്രതിഷേധം തുടരുകയാണ് .മന്ത്രിസ്ഥാനമോ എംപി സ്ഥാനമോ മറ്റ് സ്ഥാനമാനങ്ങളോ മോഹിച്ചോ ചോദിച്ചോ അല്ല അവർ സമരം ചെയ്യുന്നത്. രാജ്യത്തെ ഭാവിചാമ്പ്യൻമാർക്കു കൂടി വേണ്ടിയാണെന്നും ഷെയ്ന്‍ ഓര്‍മിപ്പിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

ഇനിയും കഥ അറിയാത്തവർക്കായി.

ഫോട്ടോയിൽ കരയുന്ന ഈ വ്യക്തിയാണ് വിനേഷ് ഫോഗാട്ട് എന്ന രാജ്യത്തിന്റെ അഭിമാനമായ ഗുസ്തി ചാമ്പ്യൻ. 2014ലെ കോമൺവെൽത്തിൽ ഫ്രീസ്റ്റൽ ഗുസ്തിയിലെ സ്വർണ്ണ മെഡലിസ്റ്റാണ് ഇവർ. 2016 ലെ അർജ്ജുനയും 2020 ലെ ഖേൽരത്ന പുരസ്ക്കാരുവും നൽകി രാജ്യം ആദരിച്ചവർ. അമീർഖാന്റെ കോടികൾ വാരിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ദംഗലിലെ യഥാർത്ഥ നായകൻ ദ്രോണാചാര്യ പുരസ്ക്കാര ജേതാവ് സാക്ഷാൽ മഹാവീർ സിംഗ് ഫോഗാട്ടിന്റെ സഹോദരി പുത്രിയാണിവർ. ആ കഥയിയിലെ യഥാർത്ഥ ഹീറോയിനുകളായ നമ്മുടെ ഗുസ്തിതാരങ്ങൾ ഗീതാഫോഗാട്ടിന്റേയും ബബിത കുമാരി ഫോഗാട്ടിന്റയും കസിൻ സിസ്റ്റർ. ഇല്ലായ്മകളോടും പലവിധ വെല്ലുവിളികളോടും പോരാടി ജയിച്ച് തന്റേതായ സ്ഥാനം നേടി രാജ്യത്തിന് അഭിമാനമായ താരമാണിവർ.

സാക്ഷി മാലിക്ക്

2014 കോമൺവെൽത്തിൽ ഗുസ്തിയിൽ വെള്ളി മെഡൽ നേടി. 2016 റിയോ ഒളിമ്പിക്സിൽ വെങ്കലം നേടിയതോടെ ഗുസ്തിയിൽ മെഡൽ ജേതാവായ ആദ്യ ഇന്ത്യൻ വനിതാ താരം. 2016ൽ ഖേൽരത്നയും 2017 ൽ പദ്മശ്രീ പുരസ്ക്കാരവും നേടിയ താരമാണ്.

ബജ്രംഗ് പുനിയ

അർജുന , പത്മശ്രീ , ഖേൽരത്ന അവാർഡുകൾ നൽകി രാജ്യം ആദരിച്ച 2020ഒളിബിക്സ് മെഡൽ ജേതാവുമാണ്. ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ നാല് മെഡലുകൾ നേടിയ ഒരേയൊരു ഇന്ത്യൻ ഗുസ്തി താരമാണ് ഇദ്ദേഹം.

ബ്രിജ് ഭൂഷൺ ശരൺ സിംഗ്

ആറ് തവണ പാർലമെന്റ് അംഗം. പണ്ട് മുതൽക്കേ നിരവധി അനവധി വിവാദങ്ങളും ക്രിമിനൽ കേസുകളും ഒന്നും ഒരു പുത്തരിയാല്ലാത്ത രാഷ്ട്രീയ പ്രബലൻ ആണ് ഈ രാഷ്ട്രീയ പ്രമുഖൻ. റസലിങ്ങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ്.

2023 ജനുവരിയിൽ വിനേഷ് ഫോഗട്ട് , സാക്ഷി മാലിക് , അൻഷു മാലിക് , ബജ്റംഗ് പുനിയ എന്നിവരുൾപ്പടെയുള ഇന്ത്യൻ ഗുസ്തി താരങ്ങൾ റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങും അതിന്റെ പരിശീലകരും കായിക താരങ്ങളെ ( പ്രായപൂർത്തിയാവാത്ത താരത്തെ ഉൾപ്പടെ ) ലൈംഗികമായി ഉപദ്രവിച്ചു എന്ന് പരാതി ഉന്നയിച്ചു. ഏഴ് താരങ്ങൾ ഡൽഹി പോലീസിൽ പരാതി നൽകുകയുണ്ടായി. യാതൊരു വിധ നടപടികളും ഉണ്ടാവാത്തതിനെ തുടർന്ന് പ്രതിഷേധവുമായി അവർ തെരുവിലയ്ക്ക് ഇറങ്ങുകയും ചെയ്തു.

ഇന്നലെ – നീതികിട്ടാൻ തെരുവിലിറങ്ങി പോരാടിയവരെ , ഒട്ടനവധി കരുത്തരായ മത്സരാർത്ഥിളെ റിങ്ങിൽ മലർത്തിയടിച്ച് രാജ്യത്തിന്റെ അഭിമാന താരങ്ങളായവരെ പോലീസിനെ ഉപയോഗിച്ച് വലിച്ചിഴച്ചും മർദ്ദിച്ചും അറസ്റ്റ് ചെയ്തു നീക്കി. 700 ഓളം പേർക്കെതിരെ കേസെടുക്കുകയും ചെയ്തു .

ഫെഡറേഷൻ പിരിച്ച് വിടുക, ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളുമായി താരങ്ങൾ ഇപ്പോഴും പ്രതിഷേധം തുടരുകയാണ് . മന്ത്രിസ്ഥാനമോ എംപി സ്ഥാനമോ മറ്റ് സ്ഥാനമാനങ്ങളോ അല്ല അവരുടെ ആവശ്യം. രാജ്യത്തെ ഭാവിചാമ്പ്യൻമാർക്കു കൂടി വേണ്ടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...