കളമശ്ശേരിയിൽ നടന്ന സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നടന്റെ പരാമർശം. വീഴ്ചകളിൽ നിന്ന് തെറ്റ് മനസിലാക്കി അതിനുളള പരിഹാരങ്ങൾ കണ്ടെത്തണം. ബഹുജനങ്ങൾ പങ്കെടുക്കുന്ന പരിപാടികൾ സംഘടിപ്പിക്കുമ്പോൾ ചില മാർഗ നിർദേശങ്ങൾ പാലിച്ചാൽ നന്നായിരിക്കുമെന്നും നടൻ കൂട്ടിച്ചേർത്തു.
വീഴ്ചകളിൽ നിന്ന് തെറ്റുകൾ മനസ്സിലാക്കി അതിനുള്ള പരിഹാരങ്ങൾ കണ്ടെത്തണം. ഇനിയെങ്കിലും മുന്നോട്ട് ഉള്ള യാത്രയിൽ തെറ്റുകൾ തിരുത്തി പോകേണ്ടതുണ്ട്. ആയതിനാൽ ഇത്തരത്തിലുള്ള ബഹുജനങ്ങൾ സംഘടിക്കുന്ന പരിപാടികൾക്ക് ചില മാർഗനിർദ്ദേശങ്ങൾ ഉണ്ടായാൽ നന്നായിരിക്കും. ചില നിർദ്ദശങ്ങളാണ് ചുവടെ ചേർക്കുന്നു.
1. പരിപാടിയിൽ പങ്കെടുക്കുന്ന മുഴുവൻ അംഗങ്ങളുടെയും പേരും വിലാസവും രജിസ്ട്രറിൽ രേഖപ്പെടുത്തി സൂക്ഷിക്കണം
2. വ്യത്യസ്ത ഭാഗങ്ങളിൽ സിസിടിവി നിർബന്ധമായും ഘടിപ്പിപ്പിച്ചിരിക്കണം
3. സുരക്ഷാ മാനദണ്ഡങ്ങളുടെ ഭാഗമായി ഗേറ്റ് മുതൽ സെക്യൂരിറ്റിയും മറ്റു സുരക്ഷാ പരിശോധനകളും ഏർപ്പെടുത്തണം
4. കൂടുതൽ ആളുകൾ പങ്കെടുക്കുന്ന പരിപാടികളിൽ ഡോക്ടർ, നഴ്സ്, ആംബുലൻസ് തുടങ്ങി മറ്റു ജീവൻരക്ഷാ മാർഗങ്ങൾ ഏർപ്പെടുത്തുക
സന്തോഷവും, സാഹോദര്യവും നന്മയും നിറഞ്ഞ നാളെകൾ ഉണ്ടാവട്ടെ എന്നും ഷെയ്ൻ നിഗം ഫേസ്ബുക്കിൽ കുറിച്ചു. കളമശ്ശേരിയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് ഊഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് അഭ്യർഥിച്ച് നടൻ ഇന്നലെ രംഗത്തെത്തിയിരുന്നു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ഒരു അപകടമാണ് ഉണ്ടായത്. ഈ സാഹചര്യത്തിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ഷെയ്ൻ നിഗം ഫേസ്ബുക്കിൽ കുറിച്ചിരുന്നു.