മലയാള സിനിമ ഭരിക്കുന്ന 15 അംഗ പവർ ടീം; ലിസ്റ്റ് പുറത്തുവിട്ട് പരിഹാസത്തോടെ സന്തോഷ് പണ്ഡിറ്റ്, കയ്യടിച്ച് സോഷ്യൽ മീഡിയ

Date:

Share post:

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രം​ഗത്തെത്തുന്നത്. പരിഹാസ രൂപേണയുള്ള പ്രതികരണത്തിലൂടെ ഇവരിൽ നിന്നും വ്യത്യസ്തനാകുകയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. പ്രമുഖരുടെ ആരുടെയും പേര് പറയുന്നില്ലെങ്കിൽ, ഇരകൾക്ക് പരാതി ഇല്ലെങ്കിൽ ഈ റിപ്പോർട്ട് കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ലെന്ന് പറയുന്ന സന്തോഷ് പണ്ഡിറ്റ് താൻ കണ്ടെത്തിയ മലയാള സിനിമ ഭരിക്കുന്ന 15 അംഗ പവർ ടീമിന്റെ പേരാണ് ഹാസ്യരൂപേണ പറഞ്ഞിരിക്കുന്നത്.

നടിമാർ ഉറങ്ങിയോ അഥവാ സുഖ നിദ്ര കിട്ടിയോ എന്ന് ഉറപ്പ് വരുത്താൻ ഏതെങ്കിലും പ്രമുഖ നടന്മാർ രാത്രിയിൽ വാതിലിൽ 10 തവണ മുട്ടിയാൽ ചില നടിമാർ തെറ്റിദ്ധരിക്കുകയാണെന്നും ആ വാതിൽ മുട്ടലിന് പിന്നിൽ അവരുടെ കെയർ ആണെന്ന് ആരും മനസിലാക്കുന്നില്ലെന്നാണ് സന്തോഷ് കുറിച്ചത്. ഹാസ്യരൂപേണ കാര്യം അവതരിപ്പിച്ച സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് കയ്യടികളോടെയാണ് സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തത്.

സന്തോഷ് പണ്ഡിറ്റിൻ്റെ കുറിപ്പിന്റെ പൂർണരൂപം:

ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് ഒന്ന് ചുരുക്കി പറഞ്ഞാൽ ഇത്രേയുള്ളൂ..
കുറേ കാലമായി ഏതൊക്കെയോ നടിമാരെ, ഏതൊക്കെയോ നടന്മാരും, സംവിധായകരും, ഏതൊക്കെയോ ഷൂട്ടിങ് ലൊക്കേഷനിൽവച്ച്, എവിടയോക്കെയോ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. പരാതി പെട്ടാൽ അവസരം നഷ്ടപ്പെടുമോ അല്ലെങ്കിൽ ജീവ ഭയം കാരണം ഇവർ ആരും സംഭവം പുറത്ത് പറഞ്ഞില്ല, പരാതിപ്പെട്ടില്ല. ചുഷണം ചെയ്‌ത് പ്രമുഖ നടന്മാർ, ചെയ്യപ്പെട്ടത് പ്രമുഖ നടികളെ, നടന്നത് പ്രമുഖ ഹോട്ടലുകളിൽ, ഇതെല്ലാം ചർച്ച ചെയ്‌തത്‌ പ്രമുഖ ചാനലുകളിൽ

മലയാള സിനിമ ഭരിക്കുന്ന 15 അംഗ പവർ ടീമിൻ്റെ ലിസ്‌റ്റ് പുറത്തു വന്നുട്ടോ..

1. ഉരുക്ക് സതീശൻ
2. ടിന്റു മോൻ എന്ന കോടീശ്വരൻ
3. ചിരഞ്ജീവി ഐപിഎസ്
4. ബ്രോക്കർ പ്രേമ ചന്ദ്രൻ
5. പവനായി
6. കൊപ്ര പ്രഭാകരൻ
7. അനന്തൻ നമ്പ്യാർ
8. മുണ്ടക്കൽ ശേഖരൻ
9. ഹൈദർ മരക്കാർ
10. കടയാടി ബേബി
11. കൊളപ്പുള്ളി അപ്പൻ
12. മോഹൻ തോമസ്
13. കീരിക്കാടൻ ജോസ്
14. ജോൺ ഹോനായി
15. കീലേരി അച്ചു

(പവർ ഗ്രൂപ്പിലുള്ളത് പേരും, അഡ്രസും, ആധാറും ഒന്നും ഇല്ലാത്ത 15 അദൃശ്യരായ മനുഷ്യന്മാർ ആണെന്ന് ഇനിയും ആരും പറയരുത്. )

നടിയെ അക്രമിച്ചത് ഒറ്റപ്പെട്ട സംഭവമല്ല, കൂടുതൽ നടിമാർ അക്രമത്തിന് ഇരയായി എന്നതിന് തെളിവ് ഉണ്ടത്രേ. പക്ഷേ ആ പ്രമുഖ നടിമാർ കേസ് കൊടുക്കില്ല എന്നു പറയുന്നു. ഭൂരിഭാഗം സിനിമ സെറ്റിലും ലഹരി ഉപയോഗം വ്യാപകമാണെന്നും നടിമാർ പറയുന്നു. സിനിമ സ്ക്രീനിൽ യു സർട്ടിഫൈഡ് ആണേലും…… പിന്നണിയിൽ എ സർട്ടിഫിക്കറ്റ് ആണത്രേ.

നടിമാർ ഉറങ്ങിയോ, സുഖം നിദ്ര കിട്ടിയോ എന്ന് ഉറപ്പ് വരുത്താൻ ഏതെങ്കിലും പ്രമുഖ നടന്മാർ രാത്രിയിൽ വാതിലിൽ 10 തവണ മുട്ടിയാൽ ചില നടിമാർ തെറ്റിദ്ധരിക്കുന്നു. ആ വാതിൽ മുട്ടലിന് പിന്നിൽ “കെയർ ആണ് കെയർ” എന്നു മനസ്സിലാക്കുന്നില്ല… കേരളത്തിലെ സർവ മേഖലകളിലും ഇതുപോലെ വനിതകളുടെ ചൂഷണം നടക്കുന്നുണ്ടോ എന്നു സര്ക്കാര് ഇടപെട്ട് ഉടനെ കമ്മിഷൻ വക്കണം പാവം സിനിമാക്കാരെ മാത്രം മാനം കെടുത്തുന്നത് ശരിയല്ല. (രാഷ്ട്രീയ മേഖലയിൽ മാത്രം സ്ത്രീ ചുഷണം മനസ്സിലാക്കുവാൻ കമ്മീഷൻ വേണ്ട. കാരണം അതിലും പ്രതി സ്‌ഥാനത്ത് പ്രമുഖ എംഎൽഎ. പ്രമുഖ എംപി… ഒക്കെ വന്നാൽ ജസ്‌റ്റിസ് ഹേമ കമ്മിഷൻ്റെ അവസ്‌ഥ ആകും .

ഒരു കോടി രൂപയോളം ചെലവാക്കിയാണ് കമ്മിഷൻ തെളിവെടുപ്പ് നടത്തിയത്. മലയാള സിനിമയിലെ ‘മുല്ലപ്പെരിയാർ ഡാം’ എന്നാണ് ജസ്‌റ്റിസ് ഹേമ കമ്മിഷനെക്കുറിച്ച് പൊതുവെ പറയുന്നത്. ഈ റിപ്പോർട്ടിൽ മലയാളസിനിമയിൽ ജീവിച്ചിരിക്കുന്ന എല്ലാ നടിമാരുമായിട്ടാണ് തെളിവെടുപ്പ് നടത്തിയത്. പക്ഷേ ഇതിൽ പേരുകളോ വിവരങ്ങളോ ഒന്നുമില്ല. 35 കൊല്ലം മുമ്പുള്ള കേസൊക്കെ എങ്ങനെ തെളിയിക്കും എന്നതിൽ ഒരു ധാരണയുമില്ല.

( വാൽക്കഷ്ണം.. ആരുടെയും പേര് പറയുന്നില്ലെങ്കിൽ, ഇരകൾക്ക് പരാതി ഇല്ലെങ്കിൽ ഈ റിപ്പോർട്ട് കൊണ്ട് ഒരു ഗുണവും ഉണ്ടാകില്ല. പക്ഷേ, പുതുതായി സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിച്ചു വരുന്ന യുവതികൾക്കും, അവരുടെ അമ്മമാർക്കും എങ്ങനെ കൂടുതൽ അവസരങ്ങൾ നേടി പ്രമുഖ നടി ആകാം എന്ന് പറയാതെ പറയുന്ന നല്ലൊരു “സ്‌റ്റഡി ക്ലാസ്” ആണ് ഈ റിപ്പോർട്ട്.. )

By Santhosh Pandit (ഉരുക്കൊന്നുമല്ല മഹാ പാവമാ…)

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...