വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ കേരള ടീമിന് വേണ്ടി തകര്‍പ്പന്‍ സെഞ്ചുറി നേടി മലയാളി താരം സഞ്ജു സാംസണ്. റെയില്വെസിനെതിരെയുള്ള നിര്‍ണ്ണായക മത്സരത്തിലാണ് കേരളത്തിനായി സഞ്ജു മൂന്നക്കം തൊട്ടത്. 256 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കേരളം നാലിന് 59 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന് നിൽക്കുകയായിരുന്നു. ഈ സമയം സഞ്ജു ശ്രേയസ് ഗോപാലിനെ ഒപ്പം ചേര്‍ത്ത് കേരളത്തിന്റെ രക്ഷയ്ക്കെത്തി. നിലവിൽ 122 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്സും സഹിതം സഞ്ജു 102 റൺസ് എടുത്തിട്ടുണ്ട്.
സഞ്ജുവിന്റെ രണ്ടാം ലിസ്റ്റ് എ സെഞ്ചുറി കൂടിയാണിത്. സഞ്ജുവിനെ കൂടാതെ ശ്രേയസ് ഗോപാല്‍ 53 റണ്‍സും നേടിയിട്ടുണ്ട്. മത്സരത്തില്‍ കേരളം ജയിക്കാനുള്ള പോരാട്ടത്തിലാണ്. റെയില്‍വെ ഉയര്‍ത്തിയ 256 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഇപ്പോൾ കേരളം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സെടുത്തിട്ടുണ്ട്. സഞ്ജു ക്രീസിലുളളതാണ് കേരളത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷ.
ഇപ്പോൾ ഗ്രൂപ്പ് എയില്‍ ആറ് മത്സരത്തില്‍ അഞ്ച് ജയം സഹിതം 20 പോയന്റുമായി കേരളം രണ്ടാം സ്ഥാനത്താണുള്ളത്. അതേ പോയിന്റ്റുമായി മുംബൈ നെറ്റ് റണ്‍റേറ്റിന്റെ മികവില്‍ ഒന്നാം സ്ഥാനത്താണ്. അതുകൊണ്ട് തന്നെ ഈ മത്സരത്തില്‍ മികച്ച ജയം നേടിയാലെ കേരളത്തിന് നേരിട്ട് ക്വാര്‍ട്ടറിലേക്ക് പ്രവേശിക്കാനുള്ള യോഗ്യത നേടാൻ കഴിയൂ.