ആദ്യ ഉംറ നിർവ്വഹിച്ച് നടി സഞ്ജന ഗൽറാണി

Date:

Share post:

ഉംറ നിർവ്വഹിച്ച് നടി സഞ്ജന ഗൽറാണി. നടി നിക്കി ഗൽറാണിയുടെ സഹോദരിയാണ് സഞ്ജന . ഹിന്ദു കുടുംബത്തിൽ ജനിച്ച സഞ്ജന ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു. ഡോക്ടർ അസീസ് പാഷയാണ് സഞ്ജനയുടെ ഭർത്താവ്.

സഞ്ജനയുടെ ആദ്യ ഉംറയാണിത്. കുടുംബത്തോടൊപ്പമാണ് നടി ഉംറ നിർവ്വഹിക്കാനെത്തിയത്. ഉംറ നിർവ്വഹിക്കുന്നതിനായുള്ള ജീവിതത്തിലെ ആദ്യ യാത്രയായിരുന്നു ഇത്. നാല് പകലും മൂന്ന് രാത്രികളും മക്കയിൽ ചിലവഴിച്ചു. ഇസ്ലാമിക പാരമ്പര്യ പ്രകാരമുള്ള എല്ലാ നിയമങ്ങളും പൂർണ്ണമായി പാലിക്കുകയും മാനിക്കുകയും ചെയ്തുകൊണ്ടാണ് ആദ്യത്തെ ഉംറ നിർവ്വഹിച്ചത്.മക്കയിലെ താമസമുറിയിൽ നിന്നും പുറത്തേക്കുള്ള കാഴ്ച അമൂല്യമായിരുന്നെന്നും ഹറമിലെ ഏറ്റവും മുകളിൽ നിന്നുള്ള കാഴ്ചകൾ കാണാവുന്ന തരത്തിലായിരുന്നു താമസം ഒരുക്കി തന്നതെന്നും സഞ്ജന സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

എനിക്ക് പരിചയമുള്ള ആളുകൾക്ക് വേണ്ടി മാത്രമല്ല, ലോകത്ത് അതീവ സങ്കടത്തിലും വൃഥയിലും മനോവേദനയിലും കഴിയുന്നവർക്ക് വേണ്ടിയും പ്രാർഥിച്ചു എന്നാണ് ഫെയ്‌സ്ബുക്കിലൂടെ സഞ്ജന വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘പൃഥ്വിരാജ് അമ്പരപ്പിക്കുന്ന സംവിധായകൻ’; പ്രശംസയുമായി മോഹൻലാൽ

പൃഥ്വിരാജിനെ പ്രശംസിച്ച് മോഹൻലാൽ. പൃഥ്വിരാജ് ആദ്യമായി സംവിധായകനായ ലൂസിഫർ എന്ന ചിത്രത്തിലെ നായകനാണ് മോഹൻലാൽ. ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി മാറുകയും ചെയ്തു....

‘ആ മുറിവ് വേദനാജനകമാണ്’; മകളുടെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി ചിത്ര

അകാലത്തിൽ പൊലിഞ്ഞുപോയ തന്റെ കുഞ്ഞോമനയുടെ പിറന്നാൾ ദിനത്തിൽ ഹൃദയഹാരിയായ കുറിപ്പുമായി ​ഗായിക കെ.എസ്. ചിത്ര. കാലം മുറിവുണക്കുമെന്ന് കേട്ടിട്ടുണ്ടെന്നും പക്ഷേ തന്റെ നെഞ്ചിലെ മുറിവ്...

യാത്രക്കാർ ശ്രദ്ധിക്കുക; ദോഹ മെട്രോലിങ്ക് സർവീസിൽ ഇന്ന് മുതൽ മാറ്റം വരുത്തി

ദോഹ മെട്രോലിങ്കിന്റെ ഒരു സർവീസിൽ മാറ്റം വരുത്തി അധികൃതർ. ഇന്ന് മുതലാണ് മെട്രോ പ്രവർത്തനത്തിൽ ചെറിയ മാറ്റം വരുത്തിയിരിക്കുന്നത്. അതിനാൽ യാത്രക്കാർ നിർദേശങ്ങൾ കൃത്യമായി...

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ആർ. അശ്വിൻ

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യയുടെ സ്‌പിൻ ബൗളിങ് ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ. ഓസ്ട്രേലിയക്കെതിരേ ബ്രിസ്ബെയ്നിൽ നടന്ന ടെസ്റ്റ് മത്സരം സമനിലയിൽ അവസാനിച്ചതിന്...