യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കി ഗായിക റിമി ടോമി. വിസാ നടപടികൾ പൂർത്തിയാക്കിയ ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് വെച്ച് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നാണ് റിമി വിസ സ്വീകരിച്ചത്. 10 വർഷത്തെ വിസയാണ് പതിച്ചിരിക്കുന്നത്. ഗോൾഡൻ വിസ സ്വീകരിക്കുന്നതിന്റെ വീഡിയോ റിമി തന്നെയാണ് ആരാധകരുമായി പങ്കിട്ടത്.
ബിസിനസ്-ചലച്ചിത്ര-കായിക രംഗം ഉൾപ്പെടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കാണ് യുഎഇ ഗോൾഡൻ വിസ നൽകുന്നത്. നേരത്തേ തെന്നിന്ത്യൻ സംഗീത രംഗത്ത് നിന്ന് എം. ജയചന്ദ്രൻ, എം.ജി ശ്രീകുമാർ, സിതാര കൃഷ്ണകുമാർ, ഗോപി സുന്ദർ, അമൃത സുരേഷ്, അഫ്സൽ, ദേവാനന്ദ്, മധു ബാലകൃഷ്ണൻ, ലക്ഷ്മി ജയൻ, സ്റ്റീഫൻ ദേവസി, ആൻ ആമി, അക്ബർ ഖാൻ, സുമി അരവിന്ദ് ഉൾപ്പെടെയുള്ളവരും ഗോൾഡൻ വിസ സ്വന്തമാക്കിയിരുന്നു. അതോടൊപ്പം നിരവധി സിനിമാ താരങ്ങളും ഗോൾഡൻ വിസ നേടിയിരുന്നു.
2002-ൽ പുറത്തിറങ്ങിയ മീശ മാധവൻ എന്ന ചിത്രത്തിലെ ‘ചിങ്ങമാസം വന്നുചേർന്നാൽ’ എന്ന ഗാനം പാടിയാണ് റിമി സിനിമാ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീടിങ്ങോട്ട് 150ഓളം പാട്ടുകളാണ് താരം പാടിയിരിക്കുന്നത്. കൂടാതെ അഭിനയരംഗത്തേയ്ക്കും കടന്ന റിമി നിരവധി സ്റ്റേജ് ഷോകളും വിവിധ ടെലിവിഷൻ പരിപാടികളും അവതരിപ്പിച്ചുവരുന്നുണ്ട്. ഗോൾഡൻ വിസ സ്വീകരിക്കുന്നതിന്റെ വീഡിയോ റിമി തന്നെയാണ് ആരാധകരുമായി പങ്കിട്ടത്.