രൺബീർ കപൂർ പ്രധാന വേഷത്തിലെത്തിയ ബോളിവുഡ് ചിത്രം ‘അനിമൽ’ ബോക്സ് ഓഫീസിൽ ഹിറ്റായി മാറുന്നു. ആഗോള കളക്ഷനിൽ ചിത്രം ഇതിനോടകം 800 കോടിയാണ് കടന്നിരിക്കുന്നതെന്നാണ് റിപ്പോർട്ട്. അതേസമയം ഓസ്ട്രേലിയയിലും കാനഡയിലും ഷാരൂഖ് ഖാന്റെ വിജയ ചിത്രമായ പഠാനെ പിന്തള്ളി ഏറ്റവുമധികം കളക്ഷൻ നേടുന്ന ഇന്ത്യൻ ചിത്രമായും അനിമൽ മാറി.
റിലീസ് ചെയ്‌ത് 16 ദിവസം പിന്നിടുന്ന ചിത്രം ഇതുവരെ 817.36 കോടി രൂപയാണ് നേടിയിരിക്കുന്നത്. അർജുൻ റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സന്ദീപ് റെഡ്ഡി വംഗയാണ് അനിമലിൻ്റെ സംവിധായകൻ. രശ്‌മിക മന്ദാനയാണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ രൺബീർ കപൂറിൻ്റെ പ്രകടനത്തേക്കുറിച്ച് മികച്ച അഭിപ്രായം പറയുമ്പോൾ മറ്റൊരു ഭാഗത്ത് ചിത്രത്തിന്റെ ഉള്ളടക്കത്തെ രൂക്ഷമായാണ് പലരും വിമർശിക്കുന്നത്. ചിത്രത്തിലെ കടുത്ത സ്ത്രീവിരുദ്ധതയാണ് എല്ലാവരും ചൂണ്ടിക്കാണിക്കുന്നത്. സമീപകാലത്തെ സിനിമകളിലെ ഏറ്റവും മോശം സ്ത്രീകഥാപാത്രമാണ് അനിമലിലെ രശ്‌മികയുടെ ഗീതാഞ്ജലി എന്ന കഥാപാത്രമെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
#Animal remains invictus at the Box Office🪓🔥
Book your Tickets 🎟️https://t.co/kAvgndK34I#AnimalInCinemasNow #Animal #AnimalHuntBegins #BloodyBlockbusterAnimal #AnimalTheFilm @AnimalTheFilm @AnilKapoor #RanbirKapoor @iamRashmika @thedeol @tripti_dimri23@imvangasandeep… https://t.co/Pa5unxpQtz pic.twitter.com/Pn4S9G8Roe
— Animal The Film (@AnimalTheFilm) December 17, 2023
ചിത്രത്തിലെ വില്ലൻ കാഥാപാത്രത്തെ ബോബി ഡിയോളാണ് അവതരിപ്പിക്കുന്നത്. അനിൽ കപൂർ, തൃപ്‌തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. ഭൂഷൺ കുമാറിൻ്റെയും കൃഷൻ കുമാറിൻ്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്ചേഴ്‌സ് എന്നിവർ ചേർന്നാണ് അനിമൽ നിർമ്മിച്ചിരിക്കുന്നത്. ഹിന്ദിയ്ക്ക് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.