സിനിമാ സംവിധായകനും ബിജെപി സംസ്ഥാന സമിതി അംഗവുമായ രാജസേനൻ ബിജെപി വിടുന്നു. ബിജെപി നേതൃത്വത്തിന് ഇന്ന് രാജിക്കത്ത് നൽകും. ബിജെപി യിൽ നിന്ന് രാജിവച്ചതിന് ശേഷം സിപിഎമ്മിൽ ചേരുമെന്ന് രാജസേനൻ അറിയിച്ചു. എകെജി സെന്ററിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷം രാജസേനൻ പറഞ്ഞു.
അതേസമയം കലാകാരനെന്ന നിലയിലും രാഷ്ട്രീയക്കാരൻ എന്ന നിലയിലും വലിയ അവഗണനയാണ് ബിജെപിയിൽ നിന്ന് നേരിട്ടത്. കൂടാതെ കലാരംഗത്ത് പ്രവർത്തിക്കാൻ ഏറ്റവും നല്ല പാർട്ടി സിപിഎം ആണെന്നും രാജസേനൻ കൂട്ടിച്ചേർത്തു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി അരുവിക്കര മണ്ഡലത്തിൽ രാജസേനൻ മത്സരിച്ചിരുന്നു. അന്ന് 20,294 വോട്ടുകളാണ് അദ്ദേഹം നേടിയത്.