‘എനിക്ക് അദ്ദേഹത്തെ തല്ലാൻ കഴിയുമായിരുന്നില്ല’, ജയിലറിൽ വില്ലനാകേണ്ടിയിരുന്നത് മമ്മൂട്ടിയാണെന്ന് വെളിപ്പെടുത്തി രജനികാന്ത് 

Date:

Share post:

തെന്നിന്ത്യൻ സിനിമാ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്ത് നായകനായെത്തുന്ന ജയിലർ. ആഗസ്റ്റ് 10നാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്യുക. 200 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലും ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ടെന്ന പ്രത്യേകത കൂടിയുണ്ട്. നെൽസൺ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇപ്പോഴിതാ ചിത്രത്തിൽ വില്ലനായി ആദ്യം നിശ്ചയിച്ചിരുന്നത് മമ്മൂട്ടിയെ ആയിരുനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രജനി. ജയിലറിന്റെ ഓഡിയോ ലോഞ്ചിൽ പേരെടുത്തു പറയാതെയായിരുന്നു രജനി ഇക്കാര്യം പറഞ്ഞത്. ആദ്യം വില്ലനായി വലിയൊരു സ്റ്റാറിനെയായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തെ അടിക്കാനൊന്നും തനിക്ക് കഴിയില്ലെന്നും രജനി പറഞ്ഞു. സോഷ്യൽ മീഡിയയാണ് മമ്മൂട്ടിയാണ് ആ താരമെന്ന് കണ്ടെത്തിയത്. രജനി ഈ കാര്യം സംസാരിക്കുമ്പോൾ നെൽസൺ അടുത്തിരിക്കുന്ന ആളോട് മമ്മൂട്ടിയെന്ന് പറയുന്ന വീഡിയോയാണ് സമൂഹ മാധ്യമത്തിൽ ഇടംപിടിക്കുന്നത്.

ഒരു വലിയ സ്റ്റാറിനെയാണ് ആദ്യം വില്ലൻ കഥാപാത്രത്തിനായി പരിഗണിച്ചത്. എന്റെ അടുത്ത സുഹൃത്തും കഴിവുള്ള മികച്ച കലാകാരനുമാണ് അദ്ദേഹം. അദ്ദേഹം ചെയ്താൽ എങ്ങനെയുണ്ടാവുമെന്ന് നെൽസൺ ആണ് ആദ്യം ചോദിച്ചത്. നന്നായിരിക്കുമെന്ന് ഞാനും പറഞ്ഞു. പിന്നീട് അദ്ദേഹത്തിനോട് ഈ കാര്യം പറഞ്ഞു. വില്ലന്‍ കഥാപാത്രമാണ് പക്ഷേ വളരെ ശക്തമായ കഥാപാത്രമാണ് നിങ്ങള്‍ ചെയ്താല്‍ നന്നായിരിക്കുമെന്നും അദ്ദേഹത്തോട് സംസാരിച്ചു. ഇനി നോ പറഞ്ഞാലും കുഴപ്പമില്ല എന്ന് പറയുകയും ചെയ്തു. അദ്ദേഹം സമ്മതിച്ചു. സംവിധായകനോട് വന്ന് കഥ പറയാന്‍ പറഞ്ഞു. എനിക്ക് വലിയ സന്തോഷമായി. ഈ കാര്യം ഞാന്‍ നെല്‍സനോട് പറഞ്ഞു- രജനി പറയുന്നു.

എന്നാൽ രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ എനിക്ക് എന്തോ ശരിയല്ലാത്ത പോലെ തോന്നി. എനിക്ക് അദ്ദേഹത്തെ അടിക്കാന്‍ പറ്റില്ല എന്നൊക്കെ ചിന്തിക്കാൻ തുടങ്ങി. പിന്നീട് ഒരു രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ നെല്‍സണ്‍ കാണാൻ വന്നു. ഞാൻ ചിന്തിച്ച കാര്യം തന്നെ അദ്ദേഹവും പറഞ്ഞു. പിന്നാലെ വിനായകന്റെ ഗെറ്റപ്പ് എന്നെ കാണിക്കുക ആയിരുന്നു എന്ന് രജനി പറഞ്ഞവസാനിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

മാതൃകാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് യുഎഇ പ്രസിഡൻ്റിൻ്റെ അനുസ്മരണ ദിന സന്ദേശം

നീതി, സമാധാനം, മാനവികതയുടെ തത്വങ്ങൾ എന്നിവയ്ക്കായി ജീവൻ ബലിയർപ്പിച്ച വീരന്മാരുടെ ത്യാഗത്തിൻ്റെ മാതൃകാ മൂല്യങ്ങൾ യുഎഇ തുടർന്നും നിലനിർത്തുമെന്ന് പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ...

യുഎഇ ദേശീയ ദിനാഘോഷം: കേക്കുകൾക്കും മധുരപലഹാരങ്ങൾക്കും വൻ ഡിമാൻ്റ്

യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായിലെ നിരവധി ബേക്കറികളിലും ഡെസേർട്ട് പാർലറുകളിലും കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. കേക്കുകളും കപ്പ്‌കേക്കുകളും മുതൽ സാൻഡ്‌വിച്ചുകളും മാക്രോൺ ടവറുകളും ഉൾപ്പടെ...

ഭീമ ജ്വല്ലേഴ്സ് മിഡിൽ ഈസ്റ്റ് പത്താം വാർഷികം; ‘​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ’ വിജയിയെ പ്രഖ്യാപിച്ചു

യുഎഇയിലെ ഭീമ ജ്വല്ലേഴ്സിന്റെ പത്താം വാർഷികത്തിന്റെ ഭാ​ഗമായി അവതരിപ്പിച്ച '​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ' മത്സരത്തിൽ വിജയിയെ പ്രഖ്യാപിച്ചു. വിജയിയായ ദുബായിലെ...

യുഎഇ ദേശീയ ദിനം; ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിം​ഗ് പ്രഖ്യാപിച്ചു. ദേശീയ ദിന അവധി ദിവസങ്ങളായ ഡിസംബർ 2,3 (തിങ്കൾ, ചൊവ്വ)...