സംവിധായകൻ ലോകേഷ് കനകരാജും രജനീകാന്തും ഒരുമിക്കുന്നു. ‘തലൈവർ 171’ എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. ലൈക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. നടന്‍ ബാബു ആന്‍റണി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ലോകേഷ് – വിജയ് കൂട്ടുകെട്ടിൽ പുറത്തിറങ്ങാനിരിക്കുന്ന ലിയോയില്‍ പ്രവര്‍ത്തിച്ച രത്‌ന കുമാർ ഈയിടെ സോഷ്യല്‍മീഡിയയില്‍ ഒരു ചിത്രം പങ്കുവച്ചിരുന്നു. ‘പുതിയ തുടക്കങ്ങൾ’ എന്നാണ് അദ്ദേഹം ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. തലൈവർ 171-ന്‍റെ അഭ്യൂഹങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ പോസ്റ്റ് വൈറലാവുന്നത്.
കമല്‍ഹാസനും വിജയ്ക്കുമൊപ്പം സൂപ്പര്‍ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ലോകേഷ് ആദ്യമായാണ് സ്റ്റെല്‍ മന്നനൊപ്പം പ്രവര്‍ത്തിക്കുന്നത്. നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലറാണ് രജനിയുടേതായി ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. കൂടാതെ രജനിയുടെ മകള്‍ ഐശ്വര്യ സംവിധാനം ചെയ്യുന്ന ലാല്‍ സലാമാണ് മറ്റൊരു പ്രോജക്ട്.